ടൂറിസം മേഖലയ്ക്കു പ്രാധാന്യം നൽകണമെന്ന്
1465311
Thursday, October 31, 2024 4:03 AM IST
തൊടുപുഴ: ജില്ലയിൽ ടൂറിസം മേഖലയ്ക്ക് അർഹമായ പ്രാധാന്യം ലഭ്യമാക്കണമെന്ന് കേരള ഹോട്ടൽസ് ആന്‍ഡ് ഫുഡ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ലീഡേഴ്സ് ക്യാന്പ് ആവശ്യപ്പെട്ടു.
ജില്ലയിൽ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കേന്ദ്രങ്ങളുണ്ടെങ്കിലും അത് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നില്ല.
പ്രസിഡന്റ് എം.എൻ. ബാബു ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അബ്ദുൾ സലിം അധ്യക്ഷത വഹിച്ചു. കെ.കെ. നാവൂർ കനി, ഡോണി കട്ടക്കയം, പി.കെ. അനിൽകുമാർ, വി.എൻ. ഷമീർ, ജോസ് ലറ്റ് മാത്യു, രാജി കണ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. ബെന്നി കുര്യൻ ക്ലാസ് നയിച്ചു.