അ​ടി​മാ​ലി: ര​ണ്ടാം​മൈ​ല്‍ ഇ​രു​ട്ടു​കാ​നം റോ​ഡി​ല്‍ ആ​ന​ച്ചാ​ല്‍ ശ​ങ്കു​പ​ടി​ക്ക് സ​മീ​പ​മു​ള്ള എ​സ് വ​ള​വ് നി​വ​ര്‍​ത്താ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യം. വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടേ​ത​ട​ക്കം ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ൾ ക​ട​ന്നുപോ​കു​ന്ന റോ​ഡാ​ണി​ത്. തു​ട​രെത്തു​ട​രെ ര​ണ്ട് വ​ള​വു​ക​ളും ക​യ​റ്റ​വും വീ​തി കു​റ​വു​മാ​ണ് ശ​ങ്കു​പ​ടി​ക്ക് സ​മീ​പ​മു​ള്ള എ​സ് വ​ള​വി​ല്‍ അ​പ​ക​ട സാ​ധ്യ​ത ഉ​യ​ര്‍​ത്തു​ന്ന​ത്. വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.

മൂ​ന്നാ​റി​ലേ​ക്കു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കേ​റു​ന്ന​തോ​ടെ എ​സ് വ​ള​വി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​ക്ഷ​മാ​കും. ഭാ​ര​വാ​ഹ​ന​ങ്ങ​ളും വ​ലി​യ ടൂ​റി​സ്റ്റ് ബ​സു​ക​ളു​മൊ​ക്കെ വ​ള​വി​ൽ കു​ടു​ങ്ങി ഗ​താ​ഗ​ത ത​ട​സ​വും ഉ​ണ്ടാ​കു​ന്നു​ണ്ട്.

വ​ള​വു​ക​ളോ​ട് ചേ​ര്‍​ന്നു​ള്ള മ​ണ്‍​തി​ട്ട നീ​ക്കി റോ​ഡ് നി​വ​ര്‍​ത്തി​യാ​ല്‍ പാ​ത​യു​ടെ വീ​തി വ​ര്‍​ധി​ക്കു​ക​യും അ​പ​ക​ട സാ​ധ്യ​ത​യൊ​ഴി​വാ​കു​ക​യും ചെ​യ്യും. വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്കാ​യു​ള്ള അ​ഡ്വ​ഞ്ച​ര്‍ പാ​ര്‍​ക്കു​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​മാ​യ​തി​നാ​ൽ സ​ദാ​സ​മ​യ​വും ഈ ​ഭാ​ഗ​ത്ത് വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്കു​ണ്ട്.