രാ​ജാ​ക്കാ​ട്:​ ക​ള്ളി​മാ​ലി വ്യൂ ​പോ​യി​ന്‍റിലെ ടൂ​റി​സം ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റർ കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു. ​നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 50 ല​ക്ഷ​ത്തോ​ളം രൂ​പ മു​ട​ക്കി നി​ർ​മി​ച്ച സെ​ന്‍റ​റാ​ണ് കാ​ടു​ക​യ​റി ന​ശി​ക്കു​ന്ന​ത്. 2020 ന​വം​ബ​റി​ൽ അ​ന്ന​ത്തെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ൽ മു​ൻ​കൈ എ​ടു​ത്ത് പ​ണി​ക​ഴി​പ്പി​ച്ച​താ​ണ് ഈ ​ര​ണ്ടുനി​ലകെ​ട്ടി​ടം.​ക​ള്ളി​മാ​ലി വ്യൂ ​പോ​യി​ന്‍റി​ൽ എ​ത്തു​ന്ന വി​നോ​ദസ​ഞ്ചാ​രി​ക​ളെ ല​ക്ഷ്യംവ​ച്ചാ​ണ് കെ​ട്ടി​ടം പ​ണി തീ​ർ​ത്ത​ത്.

ര​ണ്ടുനി​ല​ക​ളും ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി​യാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്.​ ഇവിടെയി​രു​ന്നാ​ൽ പൊ​ന്മു​ടി ഡാം ​റി​സ​ർ​വോ​യ​റും നോ​ക്കെ​ത്താ ദൂ​ര​ത്തു​ള്ള കാ​ന​നഭം​ഗി​യും ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, അ​തി​ന്‍റെ നി​ല​വി​ലെ അ​വ​സ്ഥ പ​രി​താ​പ​ക​ര​മാ​ണ്.

കെ​ട്ടി​ടം കാ​ടുക​യ​റി ന​ശി​ക്കു​ക​യാ​ണ്. വ​യ​റിം​ഗ് ഉ​ൾ​പ്പെ​ടെ പ​ല ഇ​ല​ക‌്ട്രി​ക്, ഇ​ല​ക‌്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ളും നി​ല​വി​ൽ കാ​ണാ​നി​ല്ല.​ ​ ഇ​പ്പോ​ൾ സാ​മൂ​ഹ്യ​വി​രു​ദ്ധരുടെ താവളമാണീ സെന്‍റർ. നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും നേ​രി​ട്ട് ന​ട​ത്തു​ക​യോ മ​റ്റേ​തെ​ങ്കി​ലും ഏ​ജ​ൻ​സി​ക​ൾ​ക്കോ വ്യ​ക്തി​ക​ൾ​ക്കോ പാ​ട്ട​ത്തി​ന് കൊ​ടു​ക്കു​ക​യോ വേ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണു​യ​രു​ന്ന​ത്.