മൂ​ല​മ​റ്റം ഡി​പ്പോ​യി​ൽ മ​ദ്യ​പി​ച്ച് ഡ്യൂ​ട്ടി​ക്കെ​ത്തിയ ഡ്രൈ​വ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
Monday, May 6, 2024 3:32 AM IST
മൂ​ല​മ​റ്റം: കെഎസ്ആ​ർ​ടി​സി ഡി​പ്പോ​യി​ലും മി​ന്ന​ൽ പ​രി​ശോ​ധ​ന. പു​ല​ർ​ച്ചെ മ​ദ്യ​പി​ച്ച് ഡ്യൂ​ട്ടി​ക്കെ​ത്തി​യ ഡ്രൈ​വ​ർ വി​ജി​ല​ൻ​സ് സ്ക്വാ​ഡി​ന്‍റെ പി​ടി​യി​ലാ​യി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലി​ന് ഡ്യു​ട്ടി​ക്ക് പോ​കാ​നെ​ത്തി​യ ഡ്രൈ​വ​ർ മു​രു​ക​നെ​യാ​ണ് തൊ​ടു​പു​ഴ വി​ജി​ല​ൻ​സ് സ്ക്വാ​ഡ് പിടികൂടിയത്.

മ​ദ്യ​പി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെത്തു​ട​ർ​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു. ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​കാ​തെ സ​ർ​വീ​സ് മു​ട​ക്കി​യ​തി​നു ക​ഴി​ഞ്ഞ ദി​വ​സം ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ സോ​ജ​ൻ പോ​ളി​നെ അ​നേ​ഷ​ണവി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

പ​തി​വാ​യി ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​കാ​തെ മാ​റി​നി​ൽ​ക്കു​ന്ന ഡ്രൈ​വ​ർ കെ.​യു.​ സി​ജു​വി​നേ​യും ഒ​രു മാ​സ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. മൂ​ല​മ​റ്റം സ്റ്റേ​ഷ​ൻ മാ​സ്റ്റ​റാ​ണ് ഇ​രു​വ​രെ​യും സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.