കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ലി​​നു നേരേ വ​​ധ​​ശ്ര​​മ​​മെ​​ന്ന് പ​​രാ​​തി
Wednesday, May 1, 2024 6:45 AM IST
ഏ​​റ്റു​​മാ​​നൂ​​ർ: മാ​​ന്നാ​​നം സെ​​ന്‍റ് ജോ​​സ​​ഫ്സ് ടീ​​ച്ചേ​​ഴ്സ് ട്രെ​​യി​​നിം​​ഗ് കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​കെ.​​എം. ബെ​​ന്നി​​യെ വീ​​ടി​​ന്‍റെ മു​​ന്നി​​ൽ വ​​ച്ച് വ​​ധി​​ക്കാ​​ൻ ശ്ര​​മി​​ച്ച​​താ​​യി പ​​രാ​​തി. ഏ​​റ്റു​​മാ​​നൂ​​ർ കോ​​ൺ​​ഗ്ര​​സ് മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ജോ​​യി പൂ​​വം​​നി​​ൽ​​ക്കു​​ന്നേ​​ലി​​നെ​​തി​​രേ​​യാ​​ണ് ഡോ. ​​കെ.​​എം. ബെ​​ന്നി ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി​​ക്ക് പ​​രാ​​തി ന​​ൽ​​കി​​യ​​ത്.

അ​​പ​​ക​​ട​​ക​​ര​​മാ​​യി വാ​​ഹ​​നം ഇ​​ടി​​പ്പി​​ക്കാ​​നും ആ​​യു​​ധ​​വു​​മാ​​യി ആ​​ക്ര​​മി​​ക്കാ​​നും ശ്ര​​മി​​ച്ച​​താ​​യാ​​ണ് പ​​രാ​​തി. വ​​ധ​​ശ്ര​​മ​​ത്തി​​ന് കേ​​സെ​​ടു​​ക്ക​​ണ​​മെ​​ന്നും ത​​നി​​ക്കും ത​​ന്‍റെ കു​​ടും​​ബ​​ത്തി​​നും സം​​ര​​ക്ഷ​​ണം ന​​ൽ​​ക​​ണ​​മെ​​ന്നും ഡോ. ​​കെ.​​എം. ബെ​​ന്നി പ​​രാ​​തി​​യി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു.