വയോധിക‍യെ വീ​ട്ടി​ല്‍നി​ന്ന് ഇ​റ​ക്കിവി​ട്ട​താ​യി പ​രാ​തി
Tuesday, April 30, 2024 6:46 AM IST
ക​​ടു​​ത്തു​​രു​​ത്തി: വി​​ധ​​വ​​യാ​​യ വൃ​​ദ്ധ​​മാ​​താ​​വി​​നെ വീ​​ട്ടി​​ല്‍നി​​ന്ന് ഇ​​റ​​ക്കി വി​​ട്ട​​താ​​യി പ​​രാ​​തി. ക​​ല്ല​​റ പ​​ഞ്ചാ​​യ​​ത്ത് ഒ​​ന്നാം വാ​​ര്‍​ഡ് മു​​ണ്ടാ​​ര്‍ ക​​രിം​​പൂ​​ഴി​​ക്കാ​​ട്ടു​​ത​​റ ഭൈ​​മി ദ​​യാ​​ന​​ന്ദ​​നെ (74) യാ​​ണ് ആ​​ണ്‍​മ​​ക്ക​​ള്‍ വീ​​ട്ടി​​ല്‍നി​​ന്ന് ഇ​​റ​​ക്കി വി​​ട്ട​​താ​​യി ക​​ടു​​ത്തു​​രു​​ത്തി പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ല്‍ പ​​രാ​​തി ന​​ല്‍​കി​​യ​​ത്.


ഏ​​പ്രി​​ല്‍ എ​​ട്ടി​​ന് ഇ​​വ​​രു​​ടെ ഭ​​ര്‍​ത്താ​​വ് ദ​​യാ​​ന​​ന്ദ​​ന്‍ മ​​ര​​ണ​​പ്പെ​​ട്ടു. പ​​തി​​നൊ​​ന്ന് ദി​​വ​​സ​​ത്തി​​ന് ശേ​​ഷം ന​​ട​​ന്ന മ​​ര​​ണാ​​ന​​ന്ത​​ര ച​​ട​​ങ്ങു​​ക​​ള്‍​ക്ക് ശേ​​ഷം ഇ​​ള​​യ​​മ​​ക​​ന്‍റെ വീ​​ട്ടി​​ല്‍നി​​ന്ന് ഭൈ​​മി​​യെ ഇ​​റ​​ക്കി വി​​ടു​​ക​​യാ​​യി​​രു​​ന്നു. ര​​ണ്ട് ആ​​ണ്‍​മ​​ക്ക​​ളും മൂ​​ന്ന് പെ​​ണ്‍​മ​​ക്ക​​ളു​​മാ​​ണ് ഇ​​വ​​ര്‍​ക്കു​​ള്ള​​ത്.

ആ​​ണ്‍​മ​​ക്ക​​ളി​​ല്‍ മൂ​​ത്ത​​യാ​​ള്‍ സ​​ബ് ഇ​​ന്‍​സ്‌​​പെ​​ക്ട​​റാ​​യി വി​​ര​​മി​​ച്ച​​യാ​​ളും ര​​ണ്ടാ​​മ​​ത്തെ മ​​ക​​ന്‍ കെ​​എ​​സ്ആ​​ര്‍​ടി​​സി ഡ്രൈ​​വ​​റു​​മാ​​ണ്. വ​​ര്‍​ഷ​​ങ്ങ​​ള്‍​ക്ക് മു​​മ്പ് ഇ​​ള​​യ​​മ​​ക​​ന്‍ ത​ന്‍റെ ഭ​​ര്‍​ത്താ​​വി​​ന്‍റെ പേ​​രി​​ലു​​ണ്ടാ​​യി​​രു​​ന്ന സ്ഥ​​ലം എ​​ഴു​​തി വാ​​ങ്ങി​​യെ​​ന്നും പ​​രാ​​തി​​യി​​ല്‍ പ​​റ​​യു​​ന്നു. ഇ​​പ്പോ​​ള്‍ പെ​​ണ്‍​മ​​ക്ക​​ളു​​ടെ സം​​ര​​ക്ഷ​​ണ​​യി​​ലാ​​ണ് ഭൈ​​മി ക​​ഴി​​യു​​ന്ന​​ത്. ഇ​​വ​​രു​​ടെ ഭ​​ര്‍​ത്താ​​ക്ക​​ന്മാ​​രെ ആ​​ണ്‍​മ​​ക്ക​​ള്‍ ര​​ണ്ടു പേ​​രും ഈ ​​കാ​​ര​​ണ​​ത്താ​​ല്‍ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തു​​ന്ന​​താ​​യും പ​​രാ​​തി​​യി​​ല്‍ പ​​റ​​യു​​ന്നു.