വെ​ച്ചൂ​ട്ടി​ല്‍ പ​ങ്കെ​ടു​ത്ത് ആ​യി​ര​ങ്ങ​ള്‍
Tuesday, May 7, 2024 10:45 PM IST
പു​തു​പ്പ​ള്ളി: പു​തു​പ്പ​ള്ളി പെ​രു​ന്നാ​ളി​ന്‍റെ വെ​ച്ചൂ​ട്ടി​ല്‍ പ​ങ്കെ​ടു​ത്ത് പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ള്‍. പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ലെ വി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളി​ന്‍റെ പ്ര​ധാ​ന ദി​ന​മാ​യ ഇ​ന്ന​ലെ ന​ട​ന്ന വെ​ച്ചൂ​ട്ട് നേ​ര്‍​ച്ച​യി​ലും പ്ര​ധാ​ന നേ​ര്‍​ച്ച​യാ​യ അ​പ്പ​വും കോ​ഴി​യി​റ​ച്ചി നേ​ര്‍​ച്ച​വി​ള​മ്പി​ലും പ​ങ്കെ​ടു​ത്താ​ണ് വി​ശ്വാ​സി​സ​മൂ​ഹം മ​ട​ങ്ങി​യ​ത്.

23നാ​ണ് കൊ​ടി​യി​റ​ക്ക്. അ​ന്നു​വ​രെ ദി​വ​സ​വും രാ​വി​ലെ വി​ശു​ദ്ധ കു​ര്‍​ബാ​ന ഉ​ണ്ടാ​യി​രി​ക്കും.
ആ​ചാ​ര നി​റ​വി​ലാ​യി​രു​ന്നു ഇ​ന്ന​ലെ വെ​ച്ചൂ​ട്ട് ച​ട​ങ്ങു​ക​ള്‍. പു​ല​ര്‍​ച്ചെ ഒ​ന്നി​നു വെ​ച്ചൂ​ട്ടി​നു​ള്ള അ​രി​യി​ടീ​ല്‍ ന​ട​ന്നു, 8.30നു ​ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്ക ബാ​വാ​യു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ ഒ​മ്പ​തി​ന്മേ​ല്‍ കു​ര്‍​ബാ​ന ന​ട​ന്നു.

വെ​ച്ചൂ​ട്ട് നേ​ര്‍​ച്ച വി​ള​മ്പു​ന്ന​തി​നു ചി​ട്ട​യാ​യ ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. കു​ട്ടി​ക​ള്‍​ക്ക് ആ​ദ്യ ചോ​റൂ​ട്ടും വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി. അ​ങ്ങാ​ടി ഇ​ര​വി​ന​ല്ലൂ​ര്‍ ക​വ​ല ചു​റ്റി​യു​ള്ള പെ​രു​ന്നാ​ള്‍ പ്ര​ദ​ക്ഷി​ണ​വും ഉ​ണ്ടാ​യി​രു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞു പ്ര​ദ​ക്ഷി​ണ​ത്തെ​ത്തു​ട​ര്‍​ന്ന് അ​പ്പ​വും കോ​ഴി​യി​റ​ച്ചി​യും നേ​ര്‍​ച്ച വി​ത​ര​ണം ന​ട​ന്നു.

വി​കാ​രി റ​വ.​ഡോ. വ​ര്‍​ഗീ​സ് വ​ര്‍​ഗീ​സ് ക​ല്ലൂ​ര്‍, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​കു​ര്യാ​ക്കോ​സ് ഈ​പ്പ​ന്‍ ഊ​ള​യ്ക്ക​ല്‍, ഫാ. ​ബ്ല​സ​ന്‍ മാ​ത്യു, ജോ​സ​ഫ് വാ​ഴ​ക്കാ​ലാ​യി​ല്‍, ട്ര​സ്റ്റി​മാ​രാ​യ ഫി​ലി​പ്പോ​സ് വി. ​ഏ​ബ്ര​ഹാം, എ​ന്‍.​കെ. മാ​ത്യു, സി​ബി ജോ​സ​ഫ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.