കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​ ഇ​ന്ത്യ മു​ന്ന​ണി​യു​ടെ ഭാ​ഗമെന്നുപ​റ​യു​ന്ന​ത് അ​പ​ഹാ​സ്യം: മാ​ണി സി. ​കാ​പ്പ​ന്‍
Friday, April 19, 2024 11:54 PM IST
പാ​ലാ: തോ​മ​സ് ചാ​ഴി​കാ​ട​ന്‍ ഇ​ന്ത്യാ മു​ന്ന​ണി​യു​ടെ സ്ഥാ​നാ​ര്‍​ഥിയാ​ണെ​ന്ന അ​വ​കാ​ശ​വാ​ദം അ​പ​ഹാ​സ്യ​മെ​ന്ന് മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ. പാ​ലാ​യി​ല്‍ തെര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന നി​യോ​ജ​ക​മ​ണ്ഡ​ലം​ത​ല യു​ഡി​എ​ഫ് നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​യ​നാ​ട്ടി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​പി​ന്തു​ണ​യ്ക്കു​ന്ന​ത് രാ​ഹു​ല്‍ ഗാ​ന്ധി​യെ ആ​ണോ, അ​ദ്ദേ​ഹ​ത്തി​നെതി​രേ മ​ത്സ​രി​ക്കു​ന്ന സി​പി​ഐ നേ​താ​വ് ആ​നി രാ​ജ​യെ ആ​ണോ എ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും മാ​ണി സി. ​കാ​പ്പ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ. സ​തീ​ശ് ചൊ​ള്ളാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.