ഏറ്റുമാനൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഫാക്ടറിയിൽ അഗ്നിബാധ
Tuesday, April 30, 2024 6:46 AM IST
ഏ​​റ്റു​​മാ​​നൂ​​ർ: ഏ​​റ്റു​​മാ​​നൂ​​ർ ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ എ​​സ്റ്റേ​​റ്റി​​ലെ ഫാ​​ക്ട​​റി​​യി​​ൽ അ​​ഗ്നി​​ബാ​​ധ. അ​​തി​​ര​​മ്പു​​ഴ സ്വ​​ദേ​​ശി കെ.​​ജി. ച​​ന്ദ്ര ബോ​​സിന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള കെ​​സി എ​ന്‍റ​​ർ​​പ്രൈ​​സ് എ​​ന്ന സ്ഥാ​​പ​​ന​​ത്തി​​ലാ​​ണ് ഞാ​​യ​​റാ​​ഴ്ച അ​​ർ​​ധ​​രാ​​ത്രി​​ക്കു ശേ​​ഷം അ​​ഗ്നി​​ബാ​​ധ ഉ​​ണ്ടാ​​യ​​ത്.

റ​​ബ​​ർ മാ​​റ്റു​​ക​​ൾ നി​​ർ​​മി​​ക്കു​​ന്ന​​തി​​നു വേ​​ണ്ടി റ​​ബ​​ർ വേ​​സ്റ്റി​​ൽ​നി​​ന്നു പൊ​​ടി ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന ഫാ​​ക്ട​​റി​​യി​​ലെ റ​​ബ​​ർ​​വേ​​സ്റ്റി​​നാ​​ണ് തീ ​​പി​​ടി​​ച്ച​​ത്. ഫാ​​ക്ട​​റി​​ക്ക് വെ​​ളി​​യി​​ൽ കൂ​​ട്ടി​​യി​​ട്ടി​​രു​​ന്ന റ​​ബ​​ർ വേ​​സ്റ്റി​​നാ​​ണ് ആ​​ദ്യം തീ ​​പി​​ടി​​ച്ച​​ത്. അ​​വി​​ടെ​നി​​ന്ന് ഫാ​​ക്ട​​റി​​ക്കു​​ള്ളി​​ലേ​​ക്കും തീ ​​പ​​ട​​ർ​​ന്നു.ഫാ​​ക്ട​​റി​​യി​​ലെ യ​​ന്ത്ര​​ങ്ങ​​ളി​​ലോ വൈ​​ദ്യു​​തി സം​​വി​​ധാ​​ന​​ങ്ങ​​ളി​​ലോ തീ​​പി​​ടി​​ച്ചി​​ട്ടി​​ല്ല. ഫാ​​ക്ട​​റി കെ​​ട്ടി​​ട​​ത്തി​​ന്‍റെ മേ​​ൽ​​ക്കൂ​​ര​​യു​​ടെ ഒ​​രു ഭാ​​ഗം ക​​ത്തി​ന​​ശി​​ച്ചി​​ട്ടു​​ണ്ട്.

തീ ​​പി​​ടി​​ച്ച​​ത് റ​​ബ​​റി​​ന് ആ​​യ​​തി​​നാ​​ൽ തീ ​​അ​​ണ​​യ്ക്കാ​​ൻ സ​​മ​​യ​​മെ​​ടു​​ത്തു. കോ​​ട്ട​​യ​​ത്തു​​നി​​ന്നും ക​​ടു​​ത്തു​​രു​​ത്തി​​യി​​ൽ നി​​ന്നു​​മാ​​യി ഫ​​യ​​ർ​​ഫോ​​ഴ്സി​​ന്‍റെ നാ​​ലു യൂ​​ണി​​റ്റു​​ക​​ൾ ഇ​​ന്ന​​ലെ രാ​​വി​​ലെ ആ​​റു മ​​ണി വ​​രെ ന​​ട​​ത്തി​​യ ശ്ര​​മ​​ത്തി​​ലാ​​ണ് തീ​​യ​​ണ​​ച്ച​​ത്.

ഒ​​രാ​​ഴ്ച​​യാ​​യി ഫാ​​ക്ട​​റി​​യി​​ൽ ഉ​ത്പാ​​ദ​​നം ന​​ട​​ക്കു​​ന്നു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. അ​​തു​കൊ​​ണ്ടു ത​​ന്നെ അ​​ഗ്നി​​ബാ​​ധ ഉ​​ണ്ടാ​​കു​​മ്പോ​​ൾ ഫാ​​ക്ട​​റി​​യി​​ൽ ആ​​രു​​മി​​ല്ലാ​​യി​​രു​​ന്നു. ഫ​​യ​​ർ​​ഫോ​​ഴ്സി​​ന്‍റെ​​യും സ​​മീ​​പ ഫാ​​ക്ട​​റി​​ക​​ളി​​ലെ ജീ​​വ​​ന​​ക്കാ​​രു​​ടെ​​യും ഇ​​ട​​പെ​​ട​​ലി​​ൽ മ​​റ്റ് ഫാ​​ക്ട​​റി​​ക​​ളി​​ലേ​​ക്ക് തീ ​​പ​​ട​​രാ​​നു​​ള്ള സാ​​ധ്യ​​ത​​ക​​ൾ ഒ​​ഴി​​വാ​​ക്കി.