ബൈ​പ്പാ​സി​ല്‍ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്നു, ന​ട​പ​ടി വേ​ണ​മെ​ന്നു നാ​ട്ടു​കാ​ര്‍
Friday, April 19, 2024 11:54 PM IST
പാ​ലാ: ക​ട​പ്പാ​ട്ടൂ​ര്‍ ബൈ​പ്പാ​സി​ല്‍ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് പ​തി​വാ​കു​ന്നു. മാ​ലി​ന്യ നി​ക്ഷേ​പ​ത്താ​ല്‍ പൊ​റു​തി മു​ട്ടി​യി​രി​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ര്‍. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി മാ​ലി​ന്യ​ക്കെ​ട്ടു​ക​ള്‍ വ​ലി​ച്ചെ​റി​ഞ്ഞ് ക​ട​ന്നു ക​ള​യു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന റോ​ഡി​ലൂ​ടെ ന​ട​ക്കു​ന്ന​ത് വ​ള​രെ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് പു​ല​ര്‍​ച്ചെ വ്യാ​യാ​മ​ത്തി​നി​റ​ങ്ങു​ന്ന​വ​രും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രും പ​റ​ഞ്ഞു.

ക​ട​പ്പാ​ട്ടൂ​ര്‍ മു​ത​ല്‍ പ​ന്ത്ര​ണ്ടാം മൈ​ല്‍ വ​രെ​യു​ള്ള ഭാ​ഗ​ത്ത് പ​ല​യി​ട​ങ്ങ​ളി​ലാ​യാ​ണ് മാ​ലി​ന്യ​നി​ക്ഷേ​പം. ക​ട​പ്പാ​ട്ടൂ​ര്‍ പ​ന്ത്ര​ണ്ടാം മൈ​ല്‍ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും സ​മീ​പ​ത്തെ റ​ബ​ര്‍ തോ​ട്ട​ങ്ങ​ളി​ലു​മെ​ല്ലാം മാ​ലി​ന്യ​നി​ക്ഷേ​പം പ​തി​വാ​ണ്.

ചാ​ക്കി​ലും പ്ലാ​സ്റ്റി​ക് കൂ​ടു​ക​ളി​ലും കെ​ട്ടി​യാ​ണ് മാ​ലി​ന്യ​ങ്ങ​ള്‍ ത​ള്ളു​ന്ന​ത്. ഭ​ക്ഷ​ണ അ​വ​ശി​ഷ്ട​ങ്ങ​ള​ട​ക്ക​മാ​ണ് വ​ഴി​യ​രി​കി​ല്‍ കൂ​ടി​ക്കി​ട​ക്കു​ന്ന​ത്. തെ​രു​വ് നാ​യ്ക്ക​ളും മ​റ്റും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ടി​ച്ച് റോ​ഡി​ലൂ​ടെ​യും മ​റ്റും നി​ര​ത്തി​യി​ട്ട് ദു​ര്‍​ഗ​ന്ധം പ​ര​ക്കു​ന്നു​ണ്ട്.

റോ​ഡി​നി​രു​വ​ശ​വും മ​ര​ങ്ങ​ള്‍ ഉ​ള്ള​തി​നാ​ല്‍ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​രും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രും റോ​ഡ​രി​കി​ല്‍ വി​ശ്ര​മി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ലും അ​ട​ക്കം മാ​ലി​ന്യ​ങ്ങ​ള്‍ ത​ള്ളി​യി​ട്ടു​ണ്ട്. മാ​ലി​ന്യ​ങ്ങ​ള്‍ ഇ​ത്ര​യേ​റെ വ​ര്‍​ധി​ച്ചി​ട്ടും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ഇ​തി​നെ​തി​രേ യാ​തൊ​രു ന​ട​പ​ടി എ​ടു​ക്കാ​ത്ത​തി​ല്‍ നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ വി​ജ​ന​മാ​യ റോ​ഡ് ആ​യ​തി​നാ​ല്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ എ​ത്തി​യാ​ണ് ആ​ളു​ക​ള്‍ മാ​ലി​ന്യം ഇ​വി​ടെ നി​ക്ഷേ​പി​ക്കു​ന്ന​ത്.

തെ​രു​വു​വി​ള​ക്കു​ക​ളും മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ളും സി​സി​ടി​വി കാ​മ​റ​ക​ളും സ്ഥാ​പി​ച്ച് എ​ത്ര​യും വേ​ഗം ഇ​തി​നെ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.