വാളക്കോ ട് റെയിൽവേ മേൽപ്പാലം: സാംസ്കാരിക സമിതി സമരത്തിനൊ രുങ്ങുന്നു
Friday, May 3, 2024 12:05 AM IST
പു​ന​ലൂ​ർ: വാ​ള​ക്കോ​ട് റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​ന​ലൂ​ർ സാം​സ്കാ​രി​ക സ​മി​തി നി​യ​മ പോ​രാ​ട്ട​ത്തി​നും വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തി​നും ഒ​രു​ങ്ങു​ന്നു.

നൂ​റ്റാ​ണ്ടി​ന്‍റെ പ​ഴ​ക്ക​മു​ള്ള മൃ​ത​പ്രാ​യ​മാ​യ വാ​ള​ക്കോ​ട് റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം പൊ​ളി​ച്ചു മാ​റ്റു​വാ​നും ദേ​ശീ​യ​പാ​ത​യ്ക്ക് അ​നു​യോ​ജ്യ​മാ​യ പു​തി​യ പാ​ലം നി​ർ​മി​ക്കു​വാ​നും പു​ന​ലൂ​ർ സാം​സ്‌​കാ​രി​ക സ​മി​തി ന​ട​ത്തി​യ ഭി​ക്ഷാ​ട​ന മാ​ർ​ച്ചി​ന്‍റെ ഉ​ദ്ഘാ​ട​നം സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ ഹ​രി പ​ത്ത​നാ​പു​രം ജാ​ഥാ ക്യാ​പ്റ്റ​ൻ എ. ​കെ. ന​സീ​റി​ന് ഭി​ക്ഷാ​പാ​ത്രം കൈ​മാ​റി നി​ർ​വ​ഹി​ച്ചു.

ക​ല​യ​നാ​ട് ജം​ഗ്ഷ​നി​ൽ ചേ​ർ​ന്ന പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ൽ കെ.​കെ.​ബാ​ബു അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​രി​വെ​യി​ലി​ൽ ന​ട​ത്തി​യ ഭി​ക്ഷാ​ട​ന ജാ​ഥ ക​ല​യ​നാ​ട്, വാ​ള​ക്കോ​ട്, ടി. ​ബി. ജം​ഗ്ഷ​ൻ, കെ ​എ​സ്ആ​ർ​ടി സി, പോ​സ്റ്റ് ഓ​ഫീ​സ് , ചെ​മ്മ​ന്തൂ​ർ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍റ് മൈ​താ​നി​യി​ൽ സ​മാ​പി​ച്ചു.
സ​മാ​പ​ന സ​മ്മേ​ള​നം സി. ​ബി. വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​രം​പു​ന്ന മു​ര​ളി, ശ്യാം ​ഏ​നാ​ത്ത്, രാ​ജേ​ഷ് തൊ​ടു​പു​ഴ,ച​ന്ദ്ര​ൻ വാ​ള​ക്കോ​ട്, ആ​ൽ​ബി​ൻ പു​ന​ലൂ​ർ ,അ​നീ​ഷ്.​വി.​ശി​വ​ദാ​സ്, ഷാ​ജി വാ​ള​ക്കോ​ട്, വാ​ള​ക്കോ​ട് ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ ഭി​ക്ഷാ​ട​ന ജാ​ഥ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ബാ​ബു​തോ​മ​സ് സി. ​ആ​ർ. ഗി​രി​ഷ് ,ര​ജി​രാ​ജ്, ബ​ദ​രി എ​ന്നി​വ​ർ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ്ര​സം​ഗി​ച്ചു.