ഗ്രാമീണതയുടെ പകർന്നാട്ടമായി നാടന്‍പാട്ട് വേദി
1244862
Thursday, December 1, 2022 10:51 PM IST
അഞ്ചല്‍ : നാടിന്റെ അകമറിഞ്ഞ പൊരുളുമായി കാര്ഷികസംസ്കൃതിയുടെയും ഗ്രാമീണതയുടെയും ചൊല്‍ക്കാഴ്ചകളുടെ പകർന്നാട്ടമായി നാടന്‍പാട്ട് വേദി. നാട്ടുഭാഷയുടേയും സാഹിത്യത്തിന്റേയും പ്രകൃത്യാലുള്ള ശുദ്ധിയും കാവ്യഭംഗിയും പ്രസരിക്കുന്ന മല്‍സരമായി മാറി നാടന്‍പാട്ട്.
നിരവധി ടീമുകള്‍ മാറ്റുരച്ച മല്‍സരത്തില്‍ എല്ലാ തലങ്ങളിലെയും നാടന്‍പാട്ടുകള്‍ അരങ്ങേറി. കൃഷിപാട്ട്, സര്‍പ്പപാട്ട്, തുയിലുണര്‍ത്തുപാട്ട്, ഭദ്രകാളിപാട്ട്, കുത്തിയോട്ടം പാട്ട്, ബ്രാഹ്മണി പാട്ട്, വിനോദപാട്ട്, അരവ് പാട്ട്, സങ്കടപാട്ട്, ഓണപ്പാട്ട്, ചാറ്റുപാട്ട് തുടങ്ങി എല്ലാ നാടന്‍പാട്ട് ശാഖകളും വേദിയില്‍ പുനഃരാവിഷ്ക്കരിക്കപ്പെട്ടു. രാവിലെ ആരംഭിച്ച മല്‍സരം എറെ വൈകിയാണ് അവസാനിച്ചത്. തുടക്കം മുതല്‍ അസ്വാദകസദസിന് കുറവുണ്ടായില്ല.
താരമായി
സെൽഫിയും
അഞ്ചൽ : കലോത്സവത്തിലെ താരമായി സെൽഫി. കലോത്സവത്തിലെങ്ങും കുട്ടിക്കൂട്ടങ്ങൾ സെൽഫിയെടുക്കുന്ന തിരക്കിലാണ്. നൂറുകണക്കിന് സ്കൂൾ കുട്ടികൾ കലാമേളയിൽ ദിവസേന എത്തുന്നുണ്ട്. എല്ലാവരും സെൽഫിയെടുത്ത് സന്തോഷം പങ്കിടുന്നത് മേളയിലെ കാഴ്ചയാണ്. അങ്ങനെ കലാമേളയിലും നിറഞ്ഞു നിൽക്കുന്നത് സെൽഫി തന്നെ.