സാന്ദ്ര രവീന്ദ്രൻ എസ്എഫ്ഐ ജില്ലാ സെക്രട്ടറി
1561158
Tuesday, May 20, 2025 7:53 AM IST
കൽപ്പറ്റ: എസ്എഫ്ഐ ജില്ലാ പ്രസിഡന്റായി എം.എസ്. ആദർശിനെയും സെക്രട്ടറിയായി സാന്ദ്ര രവീന്ദ്രനെയും തെരഞ്ഞെടുത്തു. മറ്റുഭാരവാഹികൾ: അധീന ഫ്രാൻസിസ്, സി.ആർ. വിഷ്ണു, അക്ഷയ് പ്രകാശ്(വൈസ് പ്രസിഡന്റുമാർ),അപർണ ഗൗരി, കെ.എസ്. മുഹമ്മദ് ഷിയാസ്, ഇ.എ. സായന്ത്(ജോയിന്റ് സെക്രട്ടറിമാർ), കെ.പി. അഭിജിത്, മുഹമ്മദ് ഷിബിലി, സച്ചു ഷാജി(സെക്രട്ടേറിയറ്റ് അംഗങ്ങൾ).
സംഘടനയുടെ ജില്ലാ കണ്‍വൻഷനിലായിരുന്നു തെരഞ്ഞെടുപ്പ്. സംസ്ഥാന കമ്മിറ്റി അംഗം അപർണ ഗൗരി അധ്യക്ഷത വഹിച്ചു. സാന്ദ്ര രവീന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബിബിൻരാജ്, അഡ്വ.പി. അക്ഷര, സെക്രട്ടേറിയറ്റ് അംഗം ടി.ബി. അഖില എന്നിവർ പ്രസംഗിച്ചു.