ലഹരിക്കെതിരെ അധ്യാപക വിദ്യാർത്ഥികൾ ദീപം തെളിയിച്ചു
1561157
Tuesday, May 20, 2025 7:53 AM IST
പുൽപ്പള്ളി: സി.കെ. രാഘവൻ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷനിലെ അധ്യാപക വിദ്യാർഥി സഹവാസ ക്യാന്പ് സമന്വയയിൽ ലഹരിക്കെതിരേ ദീപം തെളിയിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു.
നാളെയുടെ പൗരൻമാരെ സൃഷ്ടിക്കുന്ന അധ്യാപകർ ലഹരിക്കെതിരേ പോരാടുന്ന മികച്ച പോരാളികളാകണമെന്ന് ഡയറ്റ് പ്രിൻസിപ്പൽ കെ.എം. സെബാസ്റ്റ്യൻ ലഹരി വിരുദ്ധ സന്ദേശത്തിൽ പറഞ്ഞു.
അന്നപൂർണ, ഐടിഇ പ്രൻസിപ്പൽ ഷൈൻ പി. ദേവസ്യ, പിടിഎ പ്രസിഡന്റ് കെ. ഉസ്മാൻ, സികെആർഎം ട്രസ്റ്റ് ചെയർമാൻ കെ.ആർ. ജയറാം, ടിടിഐ പനമരം അധ്യാപിക ആർ.എസ്. സൗമ്യ, ക്യാന്പ് ഓഫീസർ പി.ഡി. ഉജയ്, കോളജ് ചെയർമാൻ എസ്.എം. ശ്രീക്കുട്ടൻ, ക്യാന്പ് കോഓർഡിനേറ്റർ എ. സൂരജ്, സ്റ്റാഫ് സെക്രട്ടറി ടി.ടി. ഗിരിഷ് എന്നിവർ പങ്കെടുത്തു.