ഊ​ട്ടി: ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​ധാ​ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ ഊ​ട്ടി സ​സ്യോ​ദ്യാ​ന​ത്തി​ൽ ന​ട​ക്കു​ന്ന 127-ാമ​ത് പു​ഷ്പ മ​ഹോ​ത്സ​വ​ത്തി​ൽ ക​ഴി​ഞ്ഞ നാ​ല് ദി​വ​സം എ​ത്തി​യ​ത് 77,000 സ​ഞ്ചാ​രി​ക​ൾ. 25നാ​ണ് പു​ഷ്പോ​ത്സ​വം സ​മാ​പി​ക്കു​ന്ന​ത്. കേ​ര​ളം, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട്, ആ​ന്ധ്ര, തെ​ല​ങ്കാ​ന തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് സ​ഞ്ചാ​രി​ക​ൾ എ​ത്തി​യ​ത്. ഏ​ഴ് ല​ക്ഷം പൂ​ക്ക​ൾ കൊ​ണ്ട് രൂ​പ​പ്പെ​ടു​ത്തി​യ വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ൾ ഇ​വി​ടെ സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. ഏ​പ്രി​ൽ അ​വ​സാ​ന​വാ​രം മു​ത​ൽ ത​ന്നെ ഉൗ​ട്ടി​യി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്കാ​യി​രു​ന്നു.