വേലൂക്കരകുന്ന് കെല്ലൂർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന്
1561152
Tuesday, May 20, 2025 7:53 AM IST
മാനന്തവാടി: വേലുക്കരകുന്നിൽ നിന്നും കെല്ലൂർ അഞ്ചാംമൈലിലേക്ക് പോകുന്ന പഞ്ചായത്ത് റോഡ് തകർന്നിട്ട് വർഷങ്ങളായി. ടാറിംഗ് തകർന്ന് ചെളിക്കുളമായി. ഈ ദുരവസ്ഥ പരിഹരിക്കാൻ വെള്ളമുണ്ട പഞ്ചായത്ത് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ ആം ആദ്മി പാർട്ടി കൊമ്മയാട് യോഗം പ്രതിഷേധം രേഖപ്പെടുത്തി.
വാഹനങ്ങൾക്കും മഴ പെയ്യുന്പോൾ കാൽനടയാത്രക്കാർക്കും നടക്കാൻ കഴിയാത്തവിധം ചെളി മൂടുകയാണ്. നിരവധി തവണ ഇത് സംബന്ധിച്ച് ജനങ്ങൾ പരാതികൾ ഉന്നയിച്ചിട്ടും പരിബാരമായില്ല. തെരുവു വിളക്കുകൾ പ്രവർത്തനരഹിതമാണ്. മേൽ കാര്യങ്ങളിൽ അടിയന്തര ശ്രദ്ധ അധികൃതരിൽ നിന്നുണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. വി.യു. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ഇ.ജെ. ബേബി, ജോണ് ആണ്ടൂർ, ജോയ് ഉതുപ്പ്, റോയ് മാത്യു, കെ.ജെ. സേവി, പി.എ. ജെയിംസ്, കെ.ജെ. വർഗീസ് എന്നിവർ പ്രസംഗിച്ചു.