ക​ൽ​പ്പ​റ്റ: ഈ​ഡി​സ് കൊ​തു​ക് ന​ശീ​ക​ര​ണം ല​ക്ഷ്യ​മി​ട്ട് ആ​രോ​ഗ്യ വ​കു​പ്പ് സാ​മൂ​ഹി​ക ഉ​റ​വി​ട പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കി. ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഡെ​ങ്കി​പ്പ​നി നി​വാ​ര​ണ ജ​ന​കീ​യ കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ഉ​റ​വി​ട​ങ്ങ​ൾ ക​ണ്ടെ​ത്തി പ​രി​ശോ​ധി​ക്ക​ൽ, വൃ​ത്തി​യാ​ക്ക​ൽ, ഓ​വു​ചാ​ലു​ക​ൾ മൂ​ടി​വ​യ്ക്ക​ൽ എ​ന്നി​വ​യാ​ണ് ന​ട​ക്കു​ന്ന​ത്.

റ​ബ​ർ, ക​മു​ക്, കൈ​ത​ച്ച​ക്ക തോ​ട്ട​ങ്ങ​ളി​ൽ വെ​ള്ളം കെ​ട്ടി​നി​ന്ന് കൊ​തു​ക് മു​ട്ട​യി​ട്ട് പെ​രു​കാ​ൻ സാ​ധ്യ​ത​യു​ള്ള ഇ​ട​ങ്ങ​ൾ പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഇ​ല്ലാ​താ​ക്കി ഡെ​ങ്കി​പ്പ​നി സാ​ധ്യ​ത​ക​ൾ കു​റ​യ്ക്കു​ക​യാ​ണ് കാ​ന്പ​യി​ൻ ല​ക്ഷ്യം.

ബ​ത്തേ​രി ന​ഗ​ര​സ​ഭാ ടൗ​ണ്‍ ഹാ​ളി​ൽ കാ​ന്പ​യി​ൻ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ശ് നി​ർ​വ​ഹി​ച്ചു. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷാ​മി​ല ജു​നൈ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​റ​ഷീ​ദ് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ടി. മോ​ഹ​ൻ​ദാ​സ്, ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​സ​മീ​ഹ സെ​യ്ത​ല​വി, മു​നി​സി​പ്പ​ൽ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ലി​ഷ, ജി​ല്ലാ എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് മീ​ഡി​യ ഓ​ഫീ​സ​ർ കെ.​എം. മു​സ്ത​ഫ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ പി.​കെ. സു​മ​തി, മേ​ഴ്സി, കെ.​സി. യോ​ഹ​ന്നാ​ൻ, ബി​ന്ദു ര​വി, ഹേ​മ, പ്ര​ജി​ത ര​വി, അ​സീ​സ് മാ​ടാ​ല, സ​ലിം, ചെ​ത​ല​യം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ റോ​ഷ്നി ദേ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും ഡെ​ങ്കി വ്യാ​പ​ന​വും ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധ​വും നി​യ​ന്ത്ര​ണ​വും എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ എ​ൻ​പി​എ​ൻ​സി​ഡി നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​ആ​ർ. ദീ​പ, ജി​ല്ലാ വെ​ക്ട​ർ ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റി​ലെ ബ​യോ​ള​ജി​സ്റ്റ് കെ. ​ബി​ന്ദു എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.