പരിസ്ഥിതിലോല മേഖലയിലെ റിസോർട്ടുകളും ക്വാറികളും അടച്ചുപൂട്ടണമെന്ന്
1560855
Monday, May 19, 2025 6:20 AM IST
കൽപ്പറ്റ: പരിസ്ഥിതി ലോല മേഖലയിലെ റിസോർട്ടുകളും ക്വാറികളും അടച്ചുപൂട്ടണമെന്ന് സിപിഐ(എംഎൽ)റെഡ്സ്റ്റാർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ജില്ലാ ഭരണകൂടം കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉന്നയിച്ചു.
പി.എം. ജോർജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ്, പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചൻ, എം.കെ. ഷിബു, കെ.ജി. മനോഹരൻ, സി.ജെ. ജോണ്സണ് എന്നിവർ പ്രസംഗിച്ചു.