കയ്യൂന്നി സേക്രഡ് ഹാർട്ടിൽ നൂറ് ശതമാനം വിജയം
1560604
Sunday, May 18, 2025 6:06 AM IST
കയ്യൂന്നി: തമിഴ്നാട് എസ്എസ്എൽസി പരീക്ഷയിൽ സേക്രഡ് ഹാർട്ട് മെട്രിക്കുലേഷൻ സ്കൂളിൽ നൂറ് ശതമാനം വിജയം. വിദ്യാർഥികളെയും അധ്യാപകരെയും മാനേജ്മെന്റും പിടിഎയും അനുമോദിച്ചു.
പരീക്ഷ എഴുതിയ 97 വിദ്യാർത്ഥികളിൽ 54 പേർക്ക് ഡിസ്റ്റിംഗ്ഷൻ ലഭിച്ചു.രക്ഷാധികാരി മാനന്തവാടി രൂപത ബിഷപ് മാർ ജോസ് പൊരുന്നേടം, ബോർഡ് ചെയർമാൻ മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം,
മാനേജർ ഫാ.ജോസ് കൊച്ചറയ്ക്കൽ, ലോക്കൽ മാനേജർ ഫാ.ജോണ് പൊൻപാറയ്ക്കൽ, പ്രിൻസിപ്പൽ ഫാ.ജയ്സണ് കള്ളിയാട്ട്, ബർസാർ ഫാ.അനീഷ് ആലുങ്കൽ, പിടിഎ പ്രസിഡന്റ് അഡ്വ.ഷിനോയ് വട്ടാലിൽ, അധ്യാപക പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.