ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ ദു​ര​ന്ത​ബാ​ധി​ത കു​ടും​ബ​ങ്ങ​ൾ​ക്ക് എ​ൽ​സ്റ്റ​ൻ എ​സ്റ്റേ​റ്റി​ൽ സ​ജ്ജ​മാ​ക്കു​ന്ന ടൗ​ണ്‍​ഷി​പ്പി​ൽ മാ​തൃ​കാ വീ​ടി​ന്‍റെ വാ​ർ​പ്പ് ന​ട​ത്തി. തൊ​ഴി​ലാ​ളി​ക​ൾ, സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ 150 ഓ​ളം പേ​രാ​ണ് വാ​ർ​പ്പി​ൽ പ​ങ്കെ​ടു​ത്ത​ത്. വാ​ർ​പ്പി​നെ​ത്തി​യ​വ​ർ​ക്ക് മ​ധു​രം വി​ത​ര​ണം ചെ​യ്തു.
എ​ൽ​സ്റ്റ​ൻ എ​സ്റ്റേ​റ്റി​ൽ ഏ​റ്റെ​ടു​ത്ത 64 ഹെ​ക്ട​ർ ഭൂ​മി​യി​ലാ​ണ് ടൗ​ണ്‍​ഷി​പ്പ് ഒ​രു​ങ്ങു​ന്ന​ത്. ഭ​വ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

അ​ഞ്ച് സോ​ണു​ക​ളാ​യി തി​രി​ച്ചാ​ണ് പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത്. നി​ല​വി​ൽ സോ​ണ്‍ ഒ​ന്നി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്പു​രോ​ഗ​മി​ക്കു​ന്ന​ത്. സോ​ണ്‍ ഒ​ന്നി​ൽ 99 വീ​ടു​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ണി​യു​ന്ന​ത്. ഈ ​സോ​ണി​ൽ ഏ​ഴ് സെ​ന്‍റ് വീ​ത​മു​ള്ള 60 പ്ലോ​ട്ടു​ക​ൾ തി​രി​ക്കു​ക​യും 27 വീ​ടു​ക​ൾ​ക്ക് ത​റ കെ​ട്ടു​ക​യും ചെ​യ്തു. വി​വി​ധ​ത​രം യ​ന്ത്ര​ങ്ങ​ൾ പ്ര​വൃ​ത്തി​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ട്.