ക​ല്‍​പ്പ​റ്റ: ജി​ല്ല​യി​ല്‍ അ​ടി​സ്ഥാ​ന വി​ക​സ​നം ഉ​റ​പ്പാ​ക്കാ​ന്‍ സാ​സ്കി ഫ​ണ്ട് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​ള്ള 378.57 കോ​ടി​യു​ടെ പ്ര​വൃ​ത്തി​ക​ള്‍​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി പ​ട്ടി​ക​ജാ​തി​വ​ര്‍​ഗ​പി​ന്നാ​ക്ക ക്ഷേ​മ മ​ന്ത്രി ഒ.​ആ​ര്‍. കേ​ളു അ​റി​യി​ച്ചു.

അ​തി​തീ​വ്ര ദു​ര​ന്ത​ങ്ങ​ള്‍ നേ​രി​ടു​ന്ന സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ക്കു​ന്ന​താ​ണ് സാ​സ്കി ഫ​ണ്ട്. മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല ദു​ര​ന്ത പ്ര​ദേ​ശ​ത്തെ അ​തി​ജീ​വി​ത​ര്‍​ക്ക് എ​ല്‍​സ്റ്റ​ന്‍ എ​സ്റ്റേ​റ്റി​ല്‍ ത​യാ​റാ​ക്കു​ന്ന ടൗ​ണ്‍​ഷി​പ്പി​ന് 111.32 കോ​ടി രൂ​പ, ടൗ​ണ്‍​ഷി​പ്പി​ല്‍ റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന് 87 കോ​ടി, പ്ര​കൃ​തി ദു​ര​ന്ത​ത്തി​ല്‍ പു​ന്ന​പ്പു​ഴ​യി​ല്‍ അ​ടി​ഞ്ഞ ദു​ര​ന്താ​വ​ശി​ഷ്ട​ങ്ങ​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 65 കോ​ടി, പ്ര​കൃ​തി ദു​ര​ന്ത​ത്തി​ല്‍ ത​ക​ര്‍​ന്ന ചൂ​ര​ല്‍​മ​ല, അ​ട്ട​മ​ല ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന് 38 കോ​ടി,

വൈ​ത്തി​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​ല്‍ 50 കി​ട​ക്ക​ക​ളോ​ടു​കൂ​ടി​യ ബ്ലോ​ക്ക്, ഫി​സി​യോ തെ​റാ​പ്പി, ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് എ​ന്നി​വ നി​ര്‍​മി​ക്കാ​ന്‍ 15 കോ​ടി, എ​ല്‍​സ്റ്റ​ന്‍ എ​സ്റ്റേ​റ്റി​ല്‍ ക​ഐ​സ്ഇ​ബി​യു​ടെ 110 കെ​വി സ​ബ് സ്റ്റേ​ഷ​ന്‍ നി​ര്‍​മാ​ണ​ത്തി​ന് 13.5 കോ​ടി, ബാ​ണാ​സു​ര സാ​ഗ​ര്‍, മു​നീ​ശ്വ​ര​ന്‍​കു​ന്ന്, കൊ​ള​വ​ള്ളി, കു​പ്പാ​ടി,

അ​മ്പ​ല​വ​യ​ല്‍ ആ​ര്‍​എ​ആ​ര്‍​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഹെ​ലി​പാ​ഡ് നി​ര്‍​മി​ക്കാ​ന്‍ ഒ​മ്പ​ത് കോ​ടി, ദു​ര​ന്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ആ​ളു​ക​ളെ അ​ടി​യ​ന്ത​ര​മാ​യി മാ​റ്റി​പ്പാ​ര്‍​പ്പി​ക്കു​ന്ന​തി​ന് കോ​ട്ട​ത്ത​റ, ത​വി​ഞ്ഞാ​ല്‍, ത​രി​യോ​ട്, മു​ള്ള​ന്‍​കൊ​ല്ലി, പ​ടി​ഞ്ഞാ​റ​ത്ത​റ, പ​ന​മ​രം, മേ​പ്പാ​ടി, മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ മ​ള്‍​ട്ടി പ​ര്‍​പ​സ് ഷെ​ല്‍​ട്ട​ര്‍ ഹോ​മു​ക​ള്‍ നി​ര്‍​മി​ക്കാ​ന്‍ 28 കോ​ടി രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് ഭ​ര​ണാ​നു​മ​തി​യാ​യ​ത്.