തെളിഞ്ഞ ബോധം ജീവിതത്തിലെ വലിയ ആഡംബരം: വിൻ സി അലോഷ്യസ്
1560601
Sunday, May 18, 2025 6:06 AM IST
ദ്വാരക: തെളിഞ്ഞ ബോധവും ബോധ്യവുമാണ് ജീവിതത്തിലെ ഏറ്റവും വലിയ ആഡംബരമെന്ന് ചലച്ചിത്രതാരം വിൻ സി അലോഷ്യസ്. മാനന്തവാടി രൂപത കെസിവൈഎം സംഘടിപ്പിച്ച യൂത്ത് സിനഡ് 2025 ന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു അവർ.
യുവത ലഹരിക്കെതിരേ നിലകൊണ്ട് മുന്നോട്ടുപോകണം. ബോധമുണ്ടെങ്കിൽ ജീവിതത്തിൽ എത്ര ഉയരത്തിലും എത്താമെന്നും വിൻസി പറഞ്ഞു. മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്തു. കെസിവൈഎം രൂപത പ്രസിഡന്റ് ബിബിൻ പിലാപ്പിളളിൽ അധ്യക്ഷത വഹിച്ചു.
ഡയറക്ടർ ഫാ.സാന്റോ അന്പലത്തറ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ആഷ്ണ പാലാരിക്കുന്നേൽ, ജനറൽ സെക്രട്ടറി വിമൽ കൊച്ചുപുരയ്ക്കൽ, സെക്രട്ടറിമാരയായ ഡ്യൂണ കിഴക്കേമണ്ണൂർ, ജസ്റ്റിൻ ലൂക്കോസ് നീലംപറന്പിൽ, ട്രഷറർ നവീൻ പുലകുടിയിൽ, കോ ഓർഡിനേറ്റർ ജോബിൻ തടത്തിൽ, അനിമേറ്റർ സിസ്റ്റര്‍ ബെൻസി ജോസ് എസ്എച്ച് എന്നിവർ പ്രസംഗിച്ചു. പാസ്റ്ററൽ സെന്ററിൽ നടന്ന ത്രിദിന യൂത്ത് സിനഡിൽ 224 പേർ പങ്കെടുത്തു.
ഗ്രൂപ്പുതല ചർച്ചകൾ, സംവാദങ്ങൾ എന്നിവയിൽനിന്ന് ഉരുത്തിരിഞ്ഞ ആശയങ്ങൾ വരും വർഷങ്ങളിൽ പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്തും. പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും സർട്ടിഫിക്കറ്റ് നൽകി.