സ്വച്ച്താ ഹീ സേവ കാന്പയിൻ തുടങ്ങി
1337008
Wednesday, September 20, 2023 8:08 AM IST
കൽപ്പറ്റ: കേന്ദ്ര സർക്കാരിന്റെ സ്വച്ച്താ ഹീ സേവ കാന്പയിൻ ആരംഭിച്ചു. സംസ്ഥാന തലത്തിൽ നടക്കുന്ന മാലിന്യ മുക്ത കേരളം നവകേരളം പരിപാടികളുടെ ഭാഗമായി ശുചിത്വ മിഷന്റെ സഹകരണത്തോടെ മുള്ളൻകൊല്ലി പഞ്ചായത്തിൽ സ്കൂൾതല ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.
പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. മുള്ളൻകൊല്ലി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂളിലെ എൻഎസ്എസ് യൂണിറ്റുമായി റിസോഴ്സ് പേഴ്സണ്‍മാർ പദ്ധതിയുടെ ഉദ്ദേശങ്ങൾ വിശദീകരിച്ചു. പരിപാടിയിൽ ഹരിതകർമ സേന ഗ്രീൻ ടെക്നീഷ്യൻമാരെ ആദരിച്ചു. ജനപ്രതിനിധികൾ, അധ്യാപകർ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.