റോഡ് ഉദ്ഘാടനം ചെയ്തു
1299968
Sunday, June 4, 2023 7:35 AM IST
മക്കിയാട്: തൊണ്ടാർനാട് പഞ്ചായത്തിലെ ആലക്കുന്ന്-മീൻമുട്ടി കോണ്ക്രീറ്റ് റോഡ് പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എം.എം. ചന്തു അധ്യക്ഷത വഹിച്ചു. അസി.എൻജിനിയർ ജോജോ ജോണ്, സൈമണ് ചാലിൽ, വി. അസീസ്, വത്സ ശിവൻ, റാഷിദ് അത്തിലൻ എന്നിവർ പ്രസംഗിച്ചു.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 14,57,566 രൂപ ചെലവഴിച്ചാണ് റോഡ് നിർമിച്ചത്. വിനോദ സഞ്ചാരികൾ മീൻമുട്ടി വെളളച്ചാട്ടം കാണാൻ പോകുന്ന പാതയാണിത്.
സുൽത്താൻ ബത്തേരി: ഓടപ്പള്ളം ഡിവിഷനിലെ ദർശനനഗർ റോഡ് നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ. റഷീദ് ഉദ്ഘാടനം ചെയ്തു. കൗണ്സിലർ പ്രിയ വിനോദ് അധ്യക്ഷത വഹിച്ചു. ഡിവിഷൻ വികസന സമിതി കണ്വീനർ എം.സി. ശരത്, ബേബി വർഗീസ്, റെബി പോൾ, നാസർ, അശോകൻ, കെ. ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.
പൊതുമരാമത്ത് വികസന ഫണ്ടിൽനിന്നു അനുവദിച്ച അഞ്ചര ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തി നടത്തിയത്.