ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ: ജി​ല്ല​യി​ല്‍ 81. 25 ശ​ത​മാ​നം വി​ജ​യം
Friday, May 10, 2024 5:09 AM IST
നാ​ല് സ്‌​കൂ​ളു​ക​ള്‍​ക്ക് 100 ശ​ത​മാ​നം

കോ​ഴി​ക്കോ​ട്: ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​യി​ല്‍ ജി​ല്ല​യി​ല്‍ 81. 25 ശ​ത​മാ​നം വി​ജ​യം. നാ​ല് സ്‌​കൂ​ളു​ക​ള്‍​ക്കാ​ണ് നൂ​റു​ശ​ത​മാ​നം നേ​ട്ടം. ജി​ല്ല​യി​ല്‍ 175 സ്‌​കൂ​ളു​ക​ളി​ലാ​യി 39,024 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്ന​ത്.

ഇ​തി​ല്‍ 38,820 പേ​ര്‍ പ​രീ​ക്ഷ എ​ഴു​തി. 31,542 പേ​ര്‍ ഉ​പ​രി​പ​ഠ​ന​ത്തി​നു അ​ര്‍​ഹ​ത നേ​ടി. 4,614 വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ല്ലാ വി​ഷ​യ​ത്തി​ലും എ​പ്ല​സ് നേ​ടി. ടെ​ക്‌​നി​ക്ക​ല്‍ സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ 75 ശ​ത​മാ​ന​മാ​ണ് വി​ജ​യം. 83 കു​ട്ടി​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ഈ ​വി​ഭാ​ഗ​ത്തി​ല്‍ എ​ല്ലാ​വ​രും പ​രീ​ക്ഷ എ​ഴു​തി. 63 പേ​ര്‍ ഉ​പ​രി​പ​ഠ​ന​ത്തി​നു അ​ര്‍​ഹ​ത നേ​ടി. നാ​ലു​പേ​ര്‍ എ​ല്ലാ വി​ഷ​യ​ത്തി​ലും എ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി.

ഓ​പ്പ​ണ്‍ സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ 4,782 പേ​രാ​ണ് പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്ന​ത്. 4,711 പേ​ര്‍ പ​രീ​ക്ഷ എ​ഴു​തി​യ​തി​ല്‍ 2,421 പേ​ര്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ര്‍​ഹ​രാ​യി. 51 ശ​ത​മാ​ന​മാ​ണ് വി​ജ​യം. 122 പേ​ര്‍ എ​ല്ലാ വി​ഷ​യ​ത്തി​ലും എ​പ്ല​സ് നേ​ടി. നാ​ല് സ്‌​കൂ​ളു​ക​ള്‍ ജി​ല്ല​യി​ല്‍ നു​റു ശ​ത​മാ​നം വി​ജ​യം സ്വ​ന്ത​മാ​ക്കി.

അ​ണ്‍​എ​യ​ഡ​ഡ് വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ട് സ്‌​കൂ​ളു​ക​ളും എ​യ്ഡ​ഡ്, സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ഓ​രോ സ്‌​കൂ​ളു​ക​ളും. അ​ണ്‍​എ​യ്ഡ​ഡ് വി​ഭാ​ഗ​ത്തി​ല്‍ വ​ട​ക​ര ശ്രീ​നാ​രാ​യ​ണ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ പ​രീ​ക്ഷ എ​ഴു​തി​യ 78 കു​ട്ടി​ക​ളും സി​ല്‍​വ​ര്‍ ഹി​ല്‍​സ് എ​ച്ച്എ​സ്എ​സി​ല്‍ പ​രീ​ക്ഷ​യെ​ഴു​തി​യ 99 കു​ട്ടി​ക​ളും പാ​സാ​യി. എ​യ്ഡ​ഡ് വി​ഭാ​ഗ​ത്തി​ല്‍ മ​ണ്ണൂ​ര്‍ നോ​ര്‍​ത്ത് സി​എം​എ​ച്ച്എ​സി​ല്‍ പ​രീ​ക്ഷ​യ്ക്കി​രു​ന്ന 185 വി​ദ്യാ​ര്‍​ഥി​ക​ളും സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ കൊ​ള​ത്തൂ​ര്‍ കാ​ലി​ക്ക​റ്റ് സ്‌​കൂ​ള്‍ ഫോ​ര്‍ ഹാ​ന്‍​ഡി​കാ​പ്ഡി​ല്‍ പ​രീ​ക്ഷ എ​ഴു​തി​യ 46 വി​ദ്യാ​ര്‍​ഥി​ക​ളും വി​ജ​യി​ച്ചു.

മു​പ്പ​തു ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ വി​ജ​യ​ശ​ത​മാ​ന​മു​ള്ള മൂ​ന്ന് സ്‌​കൂ​ളു​ക​ള്‍ ജി​ല്ല​യി​ലു​ണ്ട്. ഏ​റ്റ​വും കു​റ​വ് വി​ജ​യ​ശ​ത​മാ​നം മു​ക്കം എം​കെ​എ​ച്ച് എ​ന്‍​എ​ന്‍​ഒ ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​നാ​ണ്.

അ​ണ്‍​എ​യ്ഡ​ഡ് വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട ഇ​വി​ടെ 23 പേ​ര്‍ പ​രീ​ക്ഷ​യ്ക്കി​രു​ന്ന​തി​ല്‍ നാ​ല് പേ​രാ​ണ് പാ​സാ​യ​ത്. 17.39 ശ​ത​മാ​ന​മാ​ണ് വി​ജ​യം. പ​ര​പ്പ​ന്‍​പൊ​യി​ല്‍ ന​സ്‌​റ​ത്ത് ഇ​സ്ലാ​മി​ക് റ​സി​ഡ​ന്‍​ഷ്യ​ല്‍ എ​ച്ച്എ​സ്എ​സി​നു 20 ശ​ത​മാ​ന​മാ​ണ് വി​ജ​യം. അ​ണ്‍​എ​യ്ഡ​ഡ് വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട ഇ​വി​ടെ 15 പേ​ര്‍ പ​രീ​ക്ഷ എ​ഴു​തി​യ​പ്പോ​ള്‍ മൂ​ന്നു​പേ​രാ​ണ് പാ​സാ​യ​ത്. വ​ട്ടോ​ളി​ഹൈ​ടെ​ക്‌ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി​യി​ല്‍ 85 പേ​ര്‍ പ​രീ​ക്ഷ എ​ഴു​തി​യ​തി​ല്‍ 25 പേ​ര്‍ പാ​സാ​യി. 29.41 ശ​ത​മാ​ന​മാ​ണ് വി​ജ​യം.

ജി​ല്ല​യി​ല്‍ ആ​റ് വി​ദ്യാ​ര്‍​ഥി​ക​ള്‍ 100 ശ​ത​മാ​നം മാ​ര്‍​ക്കു നേ​ടി. സ​യ​ന്‍​സ് വി​ഭാ​ഗ​ത്തി​ല്‍ ദേ​വ​ഗി​രി സാ​വി​യോ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി​യി​ലെ പ്രാ​ര്‍​ഥ​ന ഉ​ണ്ണി​കൃ​ഷ്ണ​ന്‍, കൊ​യി​ലാ​ണ്ടി തി​രു​വ​ങ്ങൂ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി​യി​ലെ ഡി.​പി. ന​ന്ദി​ത, നൊ​ച്ചാ​ട് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി​യി​ലെ ലെ​യ്‌​ന ഫാ​ത്തി​മ അ​ബ്ദു​ള്‍ അ​സീ​സ് എ​ന്നി​വ​ര്‍ നൂ​റു​മേ​നി വി​ജ​യം കൊ​യ്തു.

കൊ​മേ​ഴ്‌​സ് വി​ഭാ​ഗ​ത്തി​ല്‍ കോ​ഴി​ക്കോ​ട് സെ​ന്‍റ് ജോ​സ​ഫ്‌​സ് ആം​ഗ്‌​ളോ ഇ​ന്ത്യ​ന്‍ ഗേ​ള്‍​സ് എ​സ്എ​ച്ച്എ​സി​ലെ ത​നി​ഷ്‌​ക കെ. ​ഫോ​ഫ്‌​ലി​യ, ചേ​ന്ദ​മം​ഗ​ലൂ​ര്‍ എ​ച്ച്എ​സ്എ​സി​ലെ സി.​പി. മി​ന റ​ഹ്മാ​ന്‍ എ​ന്നി​വ​രും ഹു​മാ​നി​റ്റീ​സി​ല്‍ റ​ഹ്മാ​നി​യ ഹാ​ന്‍​ഡി​കാ​പ്ഡ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി​യി​ലെ ഫാ​ത്തി​മ ഹി​ബ ചെ​മ്പ​കാ​സും നൂ​റു ശ​ത​മാ​നം മാ​ര്‍​ക്കു സ്വ​ന്ത​മാ​ക്കി.

കൂ​ട​ത്താ​യ് സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ളി​ല്‍ പ​രീ​ക്ഷ​യ്ക്കി​രു​ന്ന 185 പേ​രി​ല്‍ 183 പേ​രും വി​ജ​യി​ച്ചു. 98.91 ആ​ണ് വി​ജ​യ​ശ​ത​മാ​നം.72 കു​ട്ടി​ക​ള്‍ എ​ല്ലാ വി​ഷ​യ​ത്തി​ലും എ​പ്ല​സ് നേ​ടി.