പു​തി​യ ഫീ​ച്ച​ര്‍ അ​വ​ത​രി​പ്പി​ച്ച് വാ​ട്‌​സ്ആ​പ്പ്. വാ​ട്‌​സ്ആ​പ്പി​നെ ഡി​ഫോ​ള്‍​ട്ട് കോ​ളിം​ഗ്, മെ​സേ​ജിം​ഗ് ആ​പ്പാ​യി മാ​റ്റാ​ന്‍ ക​ഴി​യു​ന്ന​താ​ണ് പു​തി​യ ഫീ​ച്ച​ര്‍. നി​ല​വി​ല്‍ ഐ​ഫോ​ണ്‍ ഉ​പ​യോ​ക്താ​ക്ക​ള്‍​ക്കാ​യി​ട്ടാ​ണ് വാ​ട്‌​സ്ആ​പ്പ് ഈ ​പു​തി​യ സ​വി​ശേ​ഷ​ത അ​വ​ത​രി​പ്പി​ച്ച​ത്.

വാ​ട്‌​സ്ആ​പ്പി​ന്‍റെ ഐ​ഫോ​ണ്‍ ബീ​റ്റ പ​തി​പ്പ് 25.8.10.74 ഉ​പ​യോ​ഗി​ക്കു​ന്ന ചി​ല ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് ഈ ​സ​വി​ശേ​ഷ​ത ല​ഭി​ച്ചു തു​ട​ങ്ങി​യ​താ​യി ട്രാ​ക്ക​റാ​യ വാ​ബെ​റ്റ ഇ​ന്‍​ഫോ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. ഈ ​ഫീ​ച്ച​ര്‍ സ​ജ്ജ​മാ​ക്കാ​ന്‍ ആ​പ്പ് സ്റ്റോ​റി​ല്‍ നി​ന്ന് വാ​ട്‌​സ്ആ​പ്പ് ഏ​റ്റ​വും പു​തി​യ പ​തി​പ്പി​ലേ​ക്ക് അ​പ്ഡേ​റ്റ് ചെ​യ്യ​ണം.


തു​ട​ര്‍​ന്ന് ഐ​ഫോ​ണി​ല്‍ സെ​റ്റിം​ഗ്‌​സ്- ആ​പ്പു​ക​ള്‍- ഡി​ഫോ​ള്‍​ട്ട് ആ​പ്പു​ക​ള്‍ എ​ന്ന​തി​ല്‍​നി​ന്നു കോ​ളു​ക​ള്‍​ക്കും സ​ന്ദേ​ശ​ങ്ങ​ള്‍​ക്കും ഡി​ഫോ​ള്‍​ട്ടാ​യി വാ​ട്‌​സാ​പ്പ് തെ​ര​ഞ്ഞെ​ടു​ക്കു​ക.

ഇ​തി​നു​ശേ​ഷം ഒ​രു കോ​ണ്‍​ടാ​ക്റ്റി​ന്‍റെ ന​മ്പ​റോ മെ​സേ​ജ് ബ​ട്ട​ണോ ടാ​പ്പ് ചെ​യ്യു​മ്പോ​ള്‍ ബി​ല്‍​റ്റ്-​ഇ​ന്‍ ആ​പ്പു​ക​ള്‍​ക്ക് പ​ക​രം ഐ​ഫോ​ണ്‍ ഓ​ട്ടോ​മാ​റ്റി​ക്കാ​യി വാ​ട്ട്സ്ആ​പ്പ് തു​റ​ക്കും.

എ​ല്ലാ ഉ​പ​യോ​ക്താ​ക്ക​ള്‍​ക്കും ഇ​ത് എ​പ്പോ​ള്‍ ല​ഭ്യ​മാ​കു​മെ​ന്ന് ഇ​തു​വ​രെ വ്യ​ക്ത​മ​ല്ല.