ഗൂഗിള്‍ പിക്സല്‍ 9എ ഇന്ത്യയിലെത്തി
Saturday, March 22, 2025 11:46 AM IST
ഗൂഗിള്‍ പിക്സല്‍ 9എ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയിലെത്തി. ഗൂഗിളിന്റെ ടെന്‍സര്‍ ജി4 ചിപ്പും ടൈറ്റന് എം2 സെക്യൂരിറ്റി ചിപ്പുമാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 6.3 ഇഞ്ച് ഡിസ്പ്ലെ 120ഹെഡ്സ് റിഫ്രഷ് റേറ്റും 2700 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസും നല്കുന്നു.
ജെമിനി എഐ, സര്‍ക്കിള്‍ ടു സെര്‍ച്ച്, മാജിക്കല്‍ ഇറേസര്‍, ഓഡിയോ മാജിക് ഇറേസ് തുടങ്ങിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ഗൂഗിള്‍ പിക്സല്‍ 9എയിലുണ്ട്. 48 എംപി കാമറ, 13 എംപി അള്‍ട്രാ വൈഡ് ലെന്ഡും ഉള്‍പ്പെടുന്നതാണ് പ്രധാന കാമറ പാനല്‍.
13 എംപിയുടേതാണ് പിന് കാമറ. 5,100 എംഎഎച്ച് ബാറ്ററി കരുത്തും 33 വാട്സ് വയേര്‍ഡ് ചാര്‍ജിംഗുമാണ് ഫോണിനുള്ളത്. ആന്‍ഡ്രോയ്ഡ് 15 പ്ലാറ്റ്ഫോമില്‍ വരുന്ന ഫോണില്‍ ഏഴ് വര്‍ഷത്തെ ഒഎസ് അപ്ഡേറ്റും പിക്സല്‍ ഡ്രോപ്സും ഗൂഗിള്‍ ഉറപ്പുനല്‍കുന്നു.
രണ്ട് നിറങ്ങളില്‍ എത്തുന്ന ഗൂഗിള്‍ പിക്സല്‍ 9എയുടെ 8 ജിബി+128 ജിബി മോഡലിനു 49,999 രൂപയാണ്. 8 ജിബി +256 ജിബി മോഡലിന് 56,999 രൂപയാണ് വില.