വൃ​ദ്ധ​യ്ക്ക മ​രു​ന്ന് വാ​ങ്ങാ​ൻ പ​ണം ന​ൽ​കി വി​ജ​യ് സേ​തു​പ​തി
Tuesday, January 29, 2019 3:46 PM IST
സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ​യി​ലെ​ത്തി​യ വി​ജ​യ് സേ​തു​പ​തി മ​രു​ന്ന് വാ​ങ്ങാ​ൻ പ​ണ​മി​ല്ലെ​ന്നു പ​റ​ഞ്ഞ വൃ​ദ്ധ​യ്ക്ക് പ​ണം ന​ൽ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ കൈ​യ​ടി നേ​ടു​ന്നു. സീ​നു രാ​മ​സ്വാ​മി സം​വി​ധാ​നം ചെ​യ്യു​ന്ന മാ​മ​നി​ത​ൻ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യാ​ണ് വി​ജ​യ് സേ​തു​പ​തി ആ​ല​പ്പു​ഴ​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്.

ത​ങ്ങ​ളു​ടെ പ്രി​യ​താ​ര​ത്തെ കാ​ണാ​ൻ ആ​രാ​ധ​ക​ർ തി​ക്കും തി​ര​ക്കും കൂ​ട്ടു​മ്പോ​ഴാ​ണ് ഇ​വി​ടേ​ക്ക് ഒ​രു വൃ​ദ്ധ എ​ത്തു​ന്ന​ത്. പ്രാ​യ​മാ​യ ഇ​വ​രെ ക​ണ്ട വി​ജ​യ് സേ​തു​പ​തി അ​ടു​ക്ക​ലെ​ത്തി ചെ​വി ചേ​ർ​ത്തു വ​ച്ച് വി​ഷ​മം കേ​ട്ടു.

മ​രു​ന്ന് വാ​ങ്ങാ​ൻ പൈ​സ ഇ​ല്ല മോ​നേ എ​ന്നാ​യി​രു​ന്ന ഈ ​അ​മ്മൂ​മ്മ സ​ങ്ക​ട​ത്തോ​ടെ പ​റ​ഞ്ഞ​ത്. ഉ​ട​ൻ ത​ന്നെ ത​ന്‍റെ സ​മീ​പ​മു​ണ്ടാ​യി​രു​ന്ന സ​ഹാ​യി​ക​ളോ​ട് പ​ണം വാ​ങ്ങി​യ വി​ജ​യ് സേ​തു​പ​തി അ​ത് എ​ത്രെ​യു​ണ്ടെ​ന്നു പോ​ലും നോ​ക്കാ​തെ അ​മ്മൂ​മ്മ​യ്ക്കു ന​ൽ​കു​ക​യാ​യി​രു​ന്നു.

വി​ജ​യ് സേ​തു​പ​തി​യു​ടെ ഈ ​പ്ര​വൃ​ത്തി വ​ലി​യ ഹ​ർ​ഷാ​ര​വ​ത്തോ​ടെ​യാ​ണ് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ർ സ്വീ​ക​രി​ച്ച​ത്. മാ​ത്ര​മ​ല്ല ഈ ​വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.