മങ്കാത്തയുടെ രണ്ടാം ഭാഗമൊരുങ്ങുന്നു ‍?
Thursday, February 21, 2019 9:57 AM IST
ത​മി​ഴ് സൂ​പ്പ​ർ​താ​രം അ​ജി​ത്തും സം​വി​ധാ​യ​ക​ൻ വെ​ങ്ക​ട് പ്ര​ഭു​വും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. അ​ജി​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഹി​റ്റു​ക​ളി​ലൊ​ന്നാ​യ മ​ങ്കാ​ത്ത എ​ന്ന ചി​ത്രം വെ​ങ്ക​ട് പ്ര​ഭു​വാ​ണ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്‍​ത​ത്.

ഇ​പ്പോ​ൾ ഇ​വ​ർ വീ​ണ്ടും ഒ​ന്നി​ക്കു​ന്നു​വെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ. അ​ജി​ത്തു​മൊ​ത്ത് ഒ​രു സി​നി​മ ചെ​യ്യാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണെ​ന്നും പ​ക്ഷെ അ​ത് മ​ങ്കാ​ത്ത​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​ണോ​യെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും വെ​ങ്ക​ട് പ്ര​ഭു പ​റ​യു​ന്നു. അ​ജി​ത്തി​ന്‍റേ​താ​യി ഏ​റ്റ​വും ഒ​ടു​വി​ല്‍ എ​ത്തി​യ വി​ശ്വാ​സം വ​ന്പ​ൻ ഹി​റ്റാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.