സേ​തു​പ​തി​യു​ടെ കാ​രു​ണ്യം, ആ​രാ​ധ​ക​രു​ടെ കൈ​യ​ടി; എ​ന്നി​ട്ടും അ​ച്ചാ​മ്മ മ​ട​ങ്ങി
Wednesday, January 30, 2019 9:10 AM IST
ത​മി​ഴ് ന​ട​ൻ വി​ജ​യ് സേ​തു​പ​തി ചി​കി​ത്സ​യ്ക്കു പ​ണം ന​ൽ​കി​യ മ​ട​ക്കി​യ വ​യോ​ധി​ക സി​നി​മാ സെ​റ്റി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. കാ​വാ​ലം അ​ച്ചാ​മ്മ എ​ന്ന വൃ​ദ്ധ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ആ​ല​പ്പു​ഴ​യി​ൽ വി​ജ​യ് സേ​തു​പ​തി അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച​ത്.

സി​നി​മാ സെ​റ്റി​ൽ കു​ഴ​ഞ്ഞു​വീ​ണ അ​ച്ചാ​മ്മ​യെ ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടു​ന്ന അ​ച്ചാ​മ്മ കു​ട്ട​നാ​ട്ടി​ലെ സി​നി​മാ സെ​റ്റു​ക​ളി​ൽ സ്ഥി​രം കാ​ഴ്ച​യാ​യി​രു​ന്നു.

ത​ന്‍റെ ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ലെ​ത്തി​യ വൃ​ദ്ധ​യ്ക്ക് സേ​തു​പ​തി പ​ണം ന​ൽ​കു​ന്ന വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ​നി​ന്നും "​മ​ക്ക​ളെ മ​രു​ന്ന് വാ​ങ്ങാ​ൻ പൈ​സ ഇ​ല്ല’ എ​ന്നു പ​റ​ഞ്ഞ അ​ച്ചാ​മ്മ​യു​ടെ അ​രി​കി​ലെ​ത്തി​യ സേ​തു​പ​തി ത​ന്‍റെ അ​സി​സ്റ്റ​ന്‍റി​ന്‍റെ പ​ഴ്സി​ൽ​നി​ന്നു പ​ണം ന​ൽ​കു​ക​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.