പ്ര​ഭു​ദേ​വ​യെ​ന്ന് കേ​ട്ട​പ്പോ​ൾ ഞെ​ട്ടി: സായി പല്ലവി
Wednesday, March 6, 2019 10:05 AM IST
ധ​നു​ഷ്, സായി പല്ലവി എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച മാ​രി 2വി​ലെ റൗ​ഡി ബേ​ബി എ​ന്നു​തു​ട​ങ്ങു​ന്ന ഗാ​നം കോ​ളി​വു​ഡി​ൽ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട പാ​ട്ടാ​ണ്. ഈ ​പാ​ട്ടി​ന്‍റെ മേ​ക്കിം​ഗ് വീ​ഡി​യോ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ഇ​പ്പോ​ൾ പു​റ​ത്തു​വി​ട്ടി​രി​ക്കു​ക​യാ​ണ്.

ചി​ത്ര​ത്തി​ലെ നാ​യി​ക സാ​യ് പ​ല്ല​വി, സം​വി​ധാ​യ​ക​ൻ ബാ​ലാ​ജി മോ​ഹ​ൻ എ​ന്നി​വ​രു​ടെ ഗാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ണ​വും വീ​ഡി​യോ​യി​ലു​ണ്ട്. പാ​ട്ടു​കേ​ട്ട​പ്പോ​ൾ ഇ​ഷ്ട​മാ​യി. എ​ന്നാ​ൽ കോ​റി​യോ​ഗ്ര​ഫി പ്ര​ഭു​ദേ​വ​യാ​ണെ​ന്ന് കേ​ട്ട​പ്പോ​ൾ ഭ​യ​ന്നെ​ന്നും സാ​യ് പ​ല്ല​വി പ​റ​യു​ന്നു.

ധ​നു​ഷി​നു​വേ​ണ്ടി നൃ​ത്ത​സം​വി​ധാ​നം ചെ​യ്യ​ണ​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ പ്ര​ഭു​ദേ​വ സ​ന്തോ​ഷ​ത്തോ​ടെ മു​ന്നോ​ട്ടു​വ​ന്നെ​ന്ന് സം​വി​ധാ​യ​ക​നും വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു​ണ്ട്. മാ​ർ​ച്ച് ഒ​ന്നി​ന് പു​റ​ത്തു​വി​ട്ട വീ​ഡി​യോ ഇ​പ്പോ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ട്രെ​ൻ​ഡ് ആ​വു​ക​യാ​ണ്. ടോ​വി​നോ തോ​മ​സ്, വ​ര​ല​ക്ഷ്മി ശ​ര​ത് കു​മാ​ർ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.