രജനികാന്ത് സിനിമയുടെ ലൊക്കേഷനിൽ കല്ലേറ്; ചിത്രീകരണം മുടങ്ങി
Friday, May 3, 2019 10:45 AM IST
ര​ജ​നീ​കാ​ന്ത് കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​കു​ന്ന ചി​ത്രം ദ​ർ​ബാ​റി​ന്‍റെ ചി​ത്രീ​ക​ര​ണം മും​ബൈ​യി​ൽ ത​ട​സ​പ്പെ​ട്ടു. ഷൂ​ട്ടിം​ഗ് ന​ട​ക്കു​ന്ന കോ​ള​ജി​ൽ സി​നി​മാ ചി​ത്രീ​ക​ര​ണ സം​ഘം ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ക​ല്ലെ​റി​ഞ്ഞ​തോ​ടെ​യാ​ണ് ചി​ത്രീ​ക​ര​ണം മു​ട​ങ്ങി​യ​ത്.

ഷൂ​ട്ടിം​ഗി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും പ​ക​ർ​ത്തു​ന്ന​തി​ന് ക്രൂ ​വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​ട്ടി​ട​ങ്ങ​ളു​ടെ മു​ക​ളി​ൽ​നി​ന്നു വി​ദ്യാ​ർ​ഥി​ക​ൾ ക​ല്ലു​ക​ൾ എ​റി​ഞ്ഞു. ക​ല്ലു​ക​ളി​ൽ ചി​ല​ത് അം​ഗ​ങ്ങ​ളു​ടെ ശ​രീ​ര​ത്തി​ൽ പ​തി​ച്ചു. ഇ​തോ​ടെ സം​വി​ധാ​യ​ക​ൻ എ.​ആ​ർ. മു​രു​ഗ​ദോ​സ് സ്കൂ​ൾ മാ​നേ​ജ്മെ​ൻ​റി​നോ​ടു പ​രാ​തി​പ്പെ​ട്ടു. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഇ​വി​ടെ നി​ന്നു മാ​റ്റാ​നും നി​ർ​മാ​താ​ക്ക​ൾ ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

ര​ജ​നി പോ​ലീ​സ് വേ​ഷ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന സി​നി​മ​യി​ൽ ന​യ​ൻ​താ​ര​യാ​ണ് നാ​യി​ക. ര​ജ​നി​യു​ടെ 167-ാം ചി​ത്ര​മാ​ണി​ത്. ഇ​താ​ദ്യ​മാ​യാ​ണ് ര​ജ​നി​യും മു​രു​ഗ​ദോ​സും ഒ​ന്നി​ക്കു​ന്ന​ത്. എ​സ്.​ജെ. സൂ​ര്യ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തി​ലെ​ത്തു​ന്നു.

1992-ൽ ​പു​റ​ത്തി​റ​ങ്ങി​യ പാ​ണ്ഡ്യ​ൻ എ​ന്ന സി​നി​മ​യി​ലാ​ണ് ര​ജ​നി അ​വ​സാ​ന​മാ​യി പോ​ലീ​സ് വേ​ഷ​ത്തി​ൽ എ​ത്തി​യ​ത്. സി​നി​മ​യു​ടെ മ​റ്റു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ചിത്രത്തിന്‍റെ ലെക്കേഷനിലെ ചിത്രങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.