90 എം​എ​ൽ​ന്‍റെ റി​ലീ​സ് മാ​റ്റി വ​ച്ചു
Tuesday, February 19, 2019 4:21 PM IST
ഒാ​വി​യ നാ​യി​ക​യാ​കു​ന്ന 90 എം​എ​ൽ​ന്‍റെ റി​ലീ​സ് നീ​ട്ടി​വ​ച്ചു. അ​നി​ത ഉ​ദീ​പ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ഫെ​ബ്രു​വ​രി 22ന് ​റി​ലീ​സ് ചെ​യ്യു​മെ​ന്നാ​യി​രു​ന്നു അ​റി​യി​ച്ച​ത്. മാ​ർ​ച്ച് ഒ​ന്നി​ന് ചി​ത്രം റി​ലീ​സ് ചെ​യ്യാ​നാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന് എ ​സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ല​ഭി​ച്ച​ത്. മാ​ത്ര​മ​ല്ല മു​മ്പ് പു​റ​ത്തു വി​ട്ട ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ വ​ള​രെ ച​ർ​ച്ചാ​വി​ഷ​യ​മാ​യി​രു​ന്നു. അ​ഥ​ർ​വ, മേ​ഘ ആ​കാ​ശ് എ​ന്നി​വ​രു​ടെ ബൂ​മ​റാം​ഗ്, അ​രു​ണ്‍ വി​ജ​യു​ടെ ത​ടം, ചാ​രു​ഹ​സ​ന്‍റെ ദാ ​ദാ 87 എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് മാ​ർ​ച്ച് ഒ​ന്നി​ന് റി​ലീ​സ് ചെ​യ്യു​ന്ന മ​റ്റ് ചി​ത്ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.