മോഹൻലാൽ പറന്നെത്തി; തന്റെ പ്രിയപ്പെട്ട ഇന്നസെന്റിനെ കാണാൻ
Tuesday, March 28, 2023 9:32 AM IST
പ്രിയപ്പെട്ട ഇന്നസെന്റിനെ അവസാനമായി കാണാനെത്തി മോഹൻലാൽ. ഇരിങ്ങാലക്കുടയിലെ വീട്ടിൽ രാത്രിയോടെയാണ് മോഹൻലാൽ എത്തിയത്. നിർമാതാവ് ആന്റണി പെരുന്പാവൂറും നടനൊപ്പമുണ്ടായിരുന്നു.
ഇന്നസെന്റിന്റെ വേർപാടിന്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ലെന്നും പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നതെന്നും മോഹൻലാൽ പറഞ്ഞിരുന്നു.
ഇന്നു രാവിലെ 9.30ന് വീട്ടിൽ സംസ്കാര ശൂശ്രൂഷകൾ ആരംഭിക്കും. തുടർന്ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ സംസ്കാരം നടത്തും.