ഹേമന്ത് മേനോൻ വിവാഹിതനായി
Tuesday, September 10, 2019 11:26 AM IST
നടൻ ഹേമന്ത് മേനോൻ വിവാഹിതനായി. നിലീനയാണ് വധു. കലൂർ ഭാസ്കരീയം കണ്വൻഷൻ സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.
ഏപ്രിലിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഫാസിൽ സംവിധാനം ചെയ്ത ലിവിംഗ് ടുഗദർ എന്ന സിനിമയിലൂടെയാണ് ഹേമന്ത് സിനിമയിലേക്ക് എത്തിയത്.