ജീം ബൂം ബാ തീയറ്ററുകളിലേക്ക്
Tuesday, May 14, 2019 10:24 AM IST
അസ്കർ അലി നായകനായി എത്തുന്ന ജീം ബും ബാ തീയറ്ററുകളിലേക്ക്. രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം മേയ് 24ന് തീയറ്ററുകളിലേത്തും.അഞ്ജു കുര്യനാണ് നായിക.
വിവേക് രാജും ലിമു ശങ്കറും സംവിധായകൻ രാഹുൽ രാമചന്ദ്രനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നേഹ സെക്സേന, ബൈജു, കണ്ണൻ നായർ തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.