തിയറ്ററിൽ കത്തിക്കയറി 325 കോടി വാരിയ എമ്പുരാൻ വ്യാഴാഴ്ച ഒടിടിയിൽ; സ്ട്രിമിംഗ് ഇന്ന് അർധരാത്രിയോടെ
Wednesday, April 23, 2025 12:30 PM IST
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന് ഒടിടിയിൽ വ്യാഴാഴ്ച സ്ട്രീമിംഗ് തുടങ്ങും. ജിയോ ഹോട്ട്സ്റ്റാറിലാണ് ചിത്രത്തിന്റെ സ്ട്രീമിംഗ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ് എമ്പുരാന്. 325 കോടി രൂപയാണ് ചിത്രം നേടിയത്.
മാര്‍ച്ച് 27-നായിരുന്നു ചിത്രം ആഗോള റിലീസായി പ്രദര്‍ശനത്തിന് എത്തിയത്. ഏറ്റവും വേഗത്തിൽ 200 കോടി ക്ലബ്ബിൽ എത്തുന്ന സിനിമയായും ചിത്രം മാറി. തിയറ്ററിലെത്തി ഒരു മാസം പൂര്‍ത്തിയാവും മുമ്പാണ് ഒടിടി റിലീസ്.
എമ്പുരാൻ ഒടിടി റിലീസ് ചെയ്ത് പിറ്റേന്ന് മോഹൻലാലിന്റെ ‘തുടരും’ സിനിമ തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.
11 ദിവസം കൊണ്ട് 250 കോടിയാണ് ആഗോള കളക്ഷനായി ചിത്രം വാരിക്കൂട്ടിയത്. മലയാളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റ് സിനിമ കൂടിയാണ് ‘എമ്പുരാൻ’. ആഗോള കലക്ഷനില്‍ 100 കോടി തിയറ്റര്‍ ഷെയര്‍ നേടുന്ന ആദ്യമലയാള ചിത്രമായും എമ്പുരാന് മാറിയിരുന്നു.