തായ്ലൻഡിൽ കഠിന ആയോധന മുറ അഭ്യസിച്ച് വിസ്മയ മോഹൻലാൽ; വീഡിയോ
Tuesday, October 7, 2025 12:40 PM IST
പുതിയ ചിത്രത്തിനായി ആയോധനമുറകളിൽ കഠിനപരിശ്രമം നടത്തി മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരപുത്രി. ഇതിനായിട്ടാണോ ഈ മുന്നൊരുക്കങ്ങളെന്നാണ് ആരാധകർ ചോദിക്കുന്നത്. വിസ്മയ പങ്കുവച്ച വീഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
മുവായ് തായ് ഉൾപ്പെടെയുള്ള ആയോധന കലകളിൽ വിസ്മയ പരിശീലനം നേടിയിട്ടുണ്ട്. ഈ പശ്ചാത്തലം കണക്കിലെടുത്താണ് ആയോധന മുറകൾക്ക് പ്രാധാന്യമുള്ള ഒരു സിനിമയിൽ വിസ്മയയെ ജൂഡ് ആന്തണി നായികയാക്കാൻ തീരുമാനിച്ചത്.
തയ്ലൻഡിലെ ഫിറ്റ്കോ എന്ന സ്ഥാപനത്തിൽ പരിശീലനം നടത്തുന്നതിനിടെയുള്ള ചിത്രങ്ങളാണ് വിസ്മയ പങ്കുവെച്ചത്. പരിശീലന കേന്ദ്രത്തോടും കോച്ചിനോടുമുള്ള ഇഷ്ടം വിസ്മയ കുറിപ്പിലൂടെ പങ്കുവച്ചു.
""പരിശീലനം നടത്താൻ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് ഫീറ്റ്കോ തായ്ലൻഡ്. വീണ്ടും ഇവിടെ തിരിച്ചെത്തി പരിശീലിക്കാൻ കഴിഞ്ഞത് വളരെ സന്തോഷകരമായി. എന്നത്തേയും പോലെ എന്റെ കോച്ച് ടോണി ലയൺഹാർട്ട് മുവായ്തായ്ക്ക് വലിയ നന്ദി.’’ വിസ്മയ മോഹൻലാൽ കുറിച്ചു.