കാ​ശി സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ അ​നു അ​ന​ന്ത​ൻ, ഡോ​ക്ട​ർ ല​ക്ഷ്മി എ​ന്നി​വ​ർ നി​ർ​മി​ച്ച് രാ​ഗേ​ഷ് നാ​രാ​യ​ണ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ത​ണു​പ്പ് എ​ന്ന സി​നി​മ​യു​ടെ വി​ജ​യാ​ഘോ​ഷം എ​റ​ണാ​കു​ളം റി​ന്യു​വ​ൽ സെ​ന്‍റ​റി​ൽ വെ​ച്ച് ന​ട​ന്നു.

സം​വി​ധാ​യ​ക​ൻ സി​ബി മ​ല​യി​ൽ ഭ​ദ്ര​ദീ​പം തെ​ളി​ച്ച് ച​ട​ങ്ങി​ന് തു​ട​ക്കം കു​റി​ച്ചു. സം​വി​ധാ​യ​ക​രാ​യ എ​സ്‌. എ​ൻ.​സ്വാ​മി, എ.​കെ. സാ​ജ​ൻ, മെ​ക്കാ​ർ​ട്ടി​ൻ, സ്റ്റെ​ഫി സേ​വ്യ​ർ, സ​ലാം ബാ​പ്പു, ബി​നു​ൻ രാ​ജ്, മ​നോ​ജ് അ​ര​വി​ന്ദാ​ക്ഷ​ൻ, സ​ർ​ജു​ല​ൻ, നി​ർ​മാ​താ​വ് സാ​ബു ചെ​റി​യാ​ൻ, ഈ​രാ​ളി, അ​ഭി​നേ​താ​ക്ക​ളാ​യ സ​ര​യു മോ​ഹ​ൻ, ഡോ​ക്ട​ർ റോ​ണി ഡേ​വി​ഡ്, ശ്രീ​ര​ഞ്ജി​നി നാ​യ​ർ, ഗാ​യ​ത്രി അ​യ്യ​ർ, ഋ​തു മ​ന്ത്ര, സ്വ​പ്ന പി​ള്ള, ല​ങ്കാ​ല​ക്ഷ്മി എ​ന്നി​വ​ർ ചേ​ർ​ന്ന് ത​ണു​പ്പ് എ​ന്ന സി​നി​മ​യു​ടെ അ​ണി​യ​റ​യി​ലും അ​ര​ങ്ങി​ലു​മാ​യി സ​ഹ​ക​രി​ച്ച നൂ​റ്റി​മു​പ്പ​തി​ലേ​റെ ക​ലാ​കാ​ര​ന്മാ​രെ ശി​ല്പ​വും പാ​ർ​ട്ടി​സി​പ്പേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കി ആ​ദ​രി​ച്ചു.

ഇ​രു​പ​തി​ല​ധി​കം അ​ന്താ​ര​ഷ്ട്ര അ​വാ​ർ​ഡു​ക​ൾ നേ​ടി​യ ത​ണു​പ്പ് ക​ഴി​ഞ്ഞ വ​ർ​ഷം ഗോ​വ​യി​ൽ ന​ട​ന്ന 55ാമ​ത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യി​ൽ ( IFFI ) മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
Best Debut Director of Indian Feature Film Award കാ​റ്റ​ഗ​റി​യി​ലേ​ക്ക് മ​ല​യാ​ള​ത്തി​ൽ നി​ന്ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഏ​ക​ചി​ത്ര​വും ത​ണു​പ്പാ​ണ്.

ഈ ​ത​ണു​പ്പി​ൽ ഒ​റ്റ​മ​ന​സീ​യി പ​രി​മി​തി​യും പ​രി​ധി​യും ച​ങ്കു​റ്റ​ത്താ​ൽ മ​റി​ക​ട​ന്ന് ഒ​ന്നി​ച്ച​വ​ർ ക​ർ​മ്മ ഫ​ല​ത്താ​ൽ ല​ഭി​ച്ച വി​ജ​യം ആ​ഘോ​ഷി​ച്ച​പ്പോ​ൾ ഓ​രോ​രു​ത്ത​രു​ടേ​യും ജീ​വി​ത​ത്തി​ൽ പു​തി​യ ചി​ല പ്ര​തീ​ക്ഷ​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചി​ട്ടു​ണ്ട്. പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.