രജനികാന്ത് ആശുപത്രിയിൽ
Tuesday, October 1, 2024 1:16 PM IST
തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് 73കാരനായ രജനീകാന്തിനെ പ്രവേശിപ്പച്ചത്. വയറുവേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.
രജനീകാന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രണ്ടു ചിത്രങ്ങളുടെ തിരക്കിലായിരുന്ന താരം ചിത്രീകരണത്തിരക്കുകൾക്കിടയിൽ രണ്ടു ദിവസം മുമ്പാണ് ചെന്നൈയിൽ തിരിച്ചെത്തിയത്. സംവിധായകൻ ജ്ഞാനവേൽ രാജയുടെ "വേട്ടയാൻ' 10ന് റിലീസ് ചെയ്യും. ലോകേഷ് കനകരാജിന്റെ "കൂലി'യാണു മറ്റൊരു ചിത്രം. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായിട്ടുള്ള രജനികാന്ത്, ആരോഗ്യപരമായ കാരണങ്ങളാൽ രാഷ്ട്രീയപ്രവേശത്തിൽനിന്ന് ഒഴിഞ്ഞുമാറിയിരുന്നു.