ഞാൻ കാണിക്കുന്ന നിശബ്ദത ദൗർബല്യമായി കാണരുത്: ആര്‍തി രവി
Tuesday, October 1, 2024 12:48 PM IST
നടൻ ജയം രവിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ തനിക്കെതിരെ ഉയരുന്ന ആരോപങ്ങൾക്കുള്ള മറുപടിയുമായി ആര്‍തി രംഗത്ത്. താൻ കാണിക്കുന്ന നിശബ്ദത ദൗർബല്യമായി കാണരുതെന്നും സത്യങ്ങൾ മറച്ച് വച്ച് തന്നെ മോശക്കാരിയാക്കാൻ ശ്രമിക്കുന്നവരോട് പ്രതികരിക്കാതിരിക്കാനാണ് തീരുമാനിച്ചതെന്നും ആര്‍തി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
പ്രസ്താവനയുടെ പൂർണ രൂപം
എന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ടുള്ള പൊതു അഭിപ്രായങ്ങളിൽ ഞാൻ കാണിക്കുന്ന നിശബ്ദത എന്റെ ദൗർബല്യമോ കുറ്റ ബോധമോ ആയി കാണരുത്. സത്യങ്ങൾ മറച്ച് വച്ച് എന്നെ മോശക്കാരിയാക്കാൻ ശ്രമിക്കുന്നവരോട് പ്രതികരിക്കാതിരിക്കാനാണ് ഞാൻ തീരുമാനിച്ചത്.
എന്റെ നീതി നടപ്പാക്കുന്നതിൽ നീതി ന്യായ വ്യവസ്ഥയെയാണ് ഞാൻ വിശ്വസിക്കുന്നത്. വ്യക്തമായി പറഞ്ഞാൽ, നേരത്തെ വിവാഹമോചനം പ്രഖ്യാപിച്ചതിനെതിരെയാണ് നേരത്തെ ഞാൻ പ്രസ്തനയിലൂടെ എതിർത്തത്. അതെന്നിൽ ഞെട്ടലുണ്ടാക്കി.
അല്ലാതെ ഏകപക്ഷീയമായി നടന്ന് കൊണ്ടിരിക്കുന്ന വിവാഹ മോചന നടപടികളെയല്ല ഉദ്ദേശിച്ചത്. പരസ്യപ്രഖ്യാപനം നടത്തിയതിനെതിരെയാണ് ഞാൻ സംസാരിച്ചത്. എന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നത് നിർഭാഗ്യകരമാണ്.
ഈ വിഷയത്തിൽ ഞാൻ ഇപ്പോഴും ഒരു സ്വകാര്യ സംഭാഷണം പ്രതീക്ഷിക്കുന്നു, എന്നാൽ അത് ഇതുവരെ നിഷേധിക്കപ്പെട്ടിരിക്കുന്നു. ഞാൻ വിവാഹത്തിന്റെ പവിത്രതയെ ആഴത്തിൽ ബഹുമാനിക്കുന്നു, ആരുടെയും പ്രശസ്തി ഹനിക്കുന്ന പൊതു ചർച്ചകളിൽ ഏർപ്പെടില്ല. ആർതി കുറിച്ചു.
15 വർഷം മുൻപാണ് ജയം രവിയും ആരതിയും വിവാഹിതരായത്. ദമ്പതികൾക്ക് ആരവ്, അയാൻ എന്നിങ്ങനെ രണ്ട് ആൺമക്കളുണ്ട്. ജയം രവിയാണ് താൻ വിവാഹമോചിതകനാകുന്നുവെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുന്നത്.
എന്നാൽ ഇതിന് പിന്നാലെ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയം രവി വേര്‍പിരിയല്‍ വാര്‍ത്ത പ്രഖ്യാപിച്ചതെന്ന് ഭാര്യ ആര്‍തി വെളിപ്പെടുത്തി. തങ്ങളുടെ വിവാഹ ജീവിതത്തേക്കുറിച്ച് മാധ്യമങ്ങളിലൂടെ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ കാണുമ്പോള്‍ ഞെട്ടലും സങ്കടവുമുണ്ടാകുന്നെന്ന് ആര്‍തി സോഷ്യല്‍ മീഡിയയില്‍ കുറിപ്പും പങ്കുവച്ചു.
അതിനിടെ ഗായിക കെനിഷയുമായി ജയം രവി പ്രണയത്തിലാണെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇതിനു പിന്നിൽ ആർതിയാണെന്ന ആരോപണങ്ങളും ശക്തമായി. മക്കളുടെ സംരക്ഷണവും താൻ ഏറ്റെടുക്കുമെന്ന തീരുമാനത്തിലാണ് ജയം രവി. അതേസമയം ചെന്നൈ കുടുംബ കോടതിയില്‍ വിവാഹമോചന ഹര്‍ജിയും ജയം രവി നല്‍കിയിട്ടുണ്ട്.