റീ റിലീസില്‍ ഇനി മമ്മൂട്ടിയുടെ ഊഴം; "പാലേരി മാണിക്യം' റിലീസ് തീയതി പ്രഖ്യാപിച്ചു
Monday, September 9, 2024 4:30 PM IST
മമ്മൂട്ടി ട്രിപ്പിള്‍ റോളില്‍ എത്തിയ രഞ്ജിത്ത് ചിത്രം പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. ഏറ്റവും പുതിയശബ്ദ സാങ്കേതിക മികവോടെ സെപ്റ്റംബർ ഇരുപതിനാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
2009 റിലീസ് നടന്ന ചിത്രം 4കെ, ഡോള്‍ബി അറ്റ്മോസ് ദൃശ്യ, ശബ്ദ മിഴിവോടെയാണ് വീണ്ടും എത്തുന്നത്. ടി.പി.രാജീവന്റെ നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ചിത്രം. മമ്മൂട്ടി, ശ്വേത മേനോന്, മൈഥിലി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ 2009ലെ മികച്ച ചിത്രത്തിനുള്ള കേരള സര്‍ക്കാരിന്റെ അവാര്‍ഡും നേടി.
മൈഥിലി, ശ്രീനിവാസൻ, സിദ്ദിഖ്,സുരേഷ് കൃഷ്ണ, മുഹമ്മദ്, മുസ്തഫ, ശശി കലിംഗ, ടി ദാമോദരൻ, വിജയൻ വി നായർ, ഗൗരി മുഞ്ജൽ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രമുഖ താരങ്ങൾ. ഛായാഗ്രഹണം-മനോജ് പിള്ള, സംഗീതം-ശരത്, ബിജിബാൽ. പിആർഒ-എ.എസ്. ദിനേശ്.