വാനരലോകവുമായി കിഷ്കിന്ധാ കാണ്ഡം; ലിറിക്കൽ വീഡിയോ സോംഗ് പുറത്തിറങ്ങി
Monday, September 9, 2024 4:21 PM IST
ഗുഡ്വിൽ എന്റർടൈൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമിച്ച് ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന കിഷ്ക്കന്ധാകാണ്ഡം എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി.
ദുരേ ദൂരേ മായികമായൊരു കോണിൽ വാനരലോകം തീരാതങ്ങനെ നീളുന്ന കാനനമേതോ – വാമൊഴികളാം കഥകളിൽ നിറയുമാ ഇടമിതാ… ശ്യാം മുരളീധരൻ രചിച്ച് മജീദ് മുജീബ് ഈണമിട്ട് ജോബ് കുര്യനും ജിമി മാഷും പാടിയ ഈ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
വാനര ലോകം എന്ന പേരിൽ പുറത്തുവിട്ടിരിക്കുന്ന ഈ ഗാനത്തിലൂടെ വാനരപ്പടയേക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.
ഗാനരംഗം തികഞ്ഞ കുടുംബാന്തരീഷത്തിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ, ജഗദിഷ് എന്നീ അഭിനേതാക്കളാണ് ഈ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടുന്നത്.
ഫാമിലി ത്രില്ലർ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന ഈ ചിത്രം ഫോറസ്റ്റുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒരു യുവാവിന്റെ ജീവിതത്തിലൂടെയാണ് അവതരിപ്പിക്കുന്നത്.
ആസിഫ് അലിയാണ് ചിത്രത്തിലെ നായകൻ. അപര്‍ണ ബാലമുരളി, വിജയരാഘവന്, ജഗദീഷ്, അശോകന്, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യവേഷങ്ങളില്‍ എത്തുന്നുണ്ട്.
തിരക്കഥാകൃത്തായ ബാഹുല്‍ രമേഷ് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വഹിക്കുന്നത്. എഡിറ്റര്‍ :സൂരജ് ഇ.എസ്., സംഗീതം: മുജീബ് മജീദ്, വിതരണം: ഗുഡ്വില് എന്റര്‍റ്റൈന്‍മെന്റ്സ്, ചീഫ് അസോ. ഡയറക്ടര്‍: ബോബി സത്യശീലന്, ആര്‍ട് ഡയറക്റ്റര്‍: സജീഷ് താമരശ്ശേരി, കോസ്റ്റ്യൂംസ്: സമീറ സനീഷ്, മേക്കപ്പ്: റഷീദ് അഹമ്മദ്, പ്രോജക്റ്റ് ഡിസൈന്‍: കാക്ക സ്റ്റോറീസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്: രാജേഷ് മേനോന്, സൗണ്ട് മിക്സ്: വിഷ്ണു സുജാതന്‍, പിആർഒ-വാഴൂർ ജോസ്