14 വർഷത്തിന് ശേഷം ഒരുമിച്ച് അക്ഷയ്കുമാറും പ്രിയദർശനും; ഭൂത് ബംഗ്ല ഫസ്റ്റ്ലുക്ക്
Monday, September 9, 2024 3:45 PM IST
പതിനാല് വർഷങ്ങൾക്കു ശേഷം അക്ഷയ്കുമാറും പ്രിയദർശനും ഒന്നിക്കുന്നു. ഭൂത് ബംഗ്ല എന്ന പേരിട്ടിരിക്കുന്ന ചിത്രം ഹൊറർ കോമഡി ഗണത്തിൽപെടുന്നതാണ്. ഇത് ഏഴാം തവണയാണ് അക്ഷയ്കുമാറും പ്രിയദർശനും ഒന്നിച്ചെത്തുന്നത്. അക്ഷയ്യുടെ പിറന്നാളിനോടനുബന്ധിച്ച് സിനിമയുടെ മോഷൻ പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്.
2010ൽ പുറത്തിറങ്ങിയ ‘ഖാട്ടാ മീട്ട’യാണ് ഇരുവരും അവസാനം ഒന്നിച്ച ചിത്രം. ഡിസംബറിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമ ഏക്ത കപൂർ ആണ് നിർമിക്കുന്നത്.
2021ൽ റിലീസ് ചെയ്ത ഹങ്കാമ 2വിനു ശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം കൂടിയാണിത്.