സായ് പല്ലവിയുടെ സഹോദരി വിവാഹിതയായി; ചടങ്ങിലുടനീളം ശാലീനസുന്ദരിയായി താരം
Saturday, September 7, 2024 11:58 AM IST
സായ് പല്ലവിയുടെ സഹോദരിയും നടിയുമായ പൂജ കണ്ണൻ വിവാഹിതയായി. വിനീത് ആണ് വരന്. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വിവാഹത്തിൽ അതിസുന്ദരിയായി അണിഞ്ഞൊരുങ്ങി കുടുംബത്തിനൊപ്പം ചടങ്ങ് ആഘോഷമാക്കുന്ന സായി പല്ലവിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
പരമ്പരാഗത തമിഴ് ആചാര ചടങ്ങുകളോടെയായിരുന്നു ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
ആല്‍ബം, ഹ്രസ്വചിത്രം എന്നിവയിലൂടെ അഭിനയ രംഗത്തെത്തിയ പൂജ ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ചിത്തിര സെവാനം എന്ന സിനിമയില്‍ സമുദ്രക്കനിയുടെ മകള്‍ ആയാണ് വേഷമിട്ടത്. എന്നാല്‍ പിന്നീട് അധികം സിനിമകളില്‍ പൂജ എത്തിയില്ല.