ഇനി "പറക്കും' കൃതിക; ക്യാബിൻ ക്രൂവായി ജോലിയിൽ പ്രവേശിച്ച് നടി കൃതിക
Thursday, September 21, 2023 9:37 AM IST
ക്യാബിൻ ക്രൂ ആയി ജോലിയിൽ പ്രവേശിച്ച് നടി കൃതിക പ്രദീപ്. വിസ്താര എയർലൈൻസിലാണ് താരം ക്യാബിൻ ക്രൂ ആയി ജോലിയ്ക്ക് ചേർന്നിരിക്കുന്നത്. കൃതിക തന്നെയാണ് ജോലിക്ക് പ്രവേശിച്ചതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.
വിസ്താരയുടെ യൂണിഫോമും ടാഗും അണിഞ്ഞ് സഹപ്രവർത്തകർക്കൊപ്പം നിൽക്കുന്ന ചിത്രമാണ് കൃതിക പങ്കുവച്ചത്. സൈക്കോളജി പഠനം പൂർത്തിയാക്കിയ താരം പത്തിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
വില്ലാളിവീരൻ എന്ന സിനിമയിൽ ബാലതാരമായാണ് 2014 ൽ കൃതിക അഭിനയരംഗത്ത് ചുവടുവയ്ക്കുന്നത്. അതിനുശേഷം 2018 ൽ ‘മോഹൻലാൽ’ എന്ന ചിത്രത്തിൽ മഞ്ജു വാരിയരുടെ കഥാപാത്രത്തിന്റെ കൗമാരകാലം അവതരിപ്പിച്ചത് കൃതികയാണ്.
തുടർന്ന് ആദി, കൂദാശ, പത്താം വളവ് എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഗായിക കൂടിയായ കൃതിക മോഡലിംഗ് രംഗത്തും സജീവമാണ്.