സാരിയിൽ സ്റ്റൈലിഷ് ലുക്കുമായി നിമിഷ സജയൻ; ചിത്രങ്ങൾ
Thursday, September 21, 2023 9:11 AM IST
നടി നിമിക്ഷ സജയൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സാരിയിൽ സ്റ്റൈലിഷ് ലുക്കിലാണ് താരം എത്തുന്നത്. നിമിഷ തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചത്.

അസാനിയ നസ്രിൻ ആണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. മേക്കപ്പ് അശ്വനി ഹരിദാസ്. അഭിലാഷ് മുല്ലശ്ശേരിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

ഓർഗൻസയിൽ ബീഡ് വർക്ക് വരുന്ന സാരിയാണ് താരം ധരിച്ചിരിക്കുന്നത്. മിനിമൽ ആഭരണങ്ങളാണ് സാരിക്കൊപ്പം പെയർ ചെയ്തിരിക്കുന്നത്.

ഇംഗ്ലിഷ് ചിത്രമായ ഫുട്പ്രിന്റ്സ് ഓൺ വാട്ടർ, തമിഴ് ചിത്രം ജിഗർതാണ്ട ഡബിൾ എക്സ് എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ. മലയാളത്തിൽ തുറമുഖം എന്ന ചിത്രത്തിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്.