ഇൻകം ടാക്സിൽ വിവിധ തസ്തികകളിലേക്ക് കായികതാരങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ആന്ധ്രാപ്രദേശ്, തെലങ്കാന പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ ഓഫീസാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 56 ഒഴിവുണ്ട്. ഇതിൽ 15 ഒഴിവ് വനിതകൾക്ക് നീക്കിവച്ചതാണ്.
സ്റ്റെനോഗ്രാഫർ: ഒഴിവ്-2. ശമ്പളം: 25,500-81,100 രൂപ. വിഭ്യാഭ്യാസയോഗ്യത: പന്ത്രണ്ടാംക്ലാസ്/തത്തുല്യം. പ്രായം: 18-27 വയസ്. ടാക്സ് അസിസ്റ്റന്റ്: ഒഴിവ്-28. ശമ്പളം: 25,500-81,100 രൂപ. വിദ്യാഭ്യാസയോഗ്യത: ബിരുദം. പ്രായം: 18-27 വയസ്.
മൾട്ടിടാസ്കിംഗ് സ്റ്റാഫ്: ഒഴിവ്-26. ശമ്പളം: 18,000-56,900 രൂപ. വിദ്യാഭ്യാസയോഗ്യത: പത്താം ക്ലാസ്/തത്തുല്യം. പ്രായം: 18-25 വയസ്. ഉയർന്ന പ്രായപരിധിയിൽ സംവരണവിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
അപേക്ഷ: ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും: www.incometaxhyderabad.gov.in
അവസാന തീയതി: ഏപ്രിൽ 5.