റായ്ബറേലി: 149
ഉത്തർപ്രദേശ് റായ്ബറേലിയിലെ എയിംസിൽ 149 ഒഴിവ്. നേരിട്ടുള്ള നിയമനം. ഒക്ടോബർ 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
www.aiimsrbl.edu.in
കല്യാണി: 133
ബംഗാൾ കല്യാണിയിലെ എയിംസിൽ 133 ഒഴിവ്. നേരിട്ടുള്ള നിയമനം. ഓണ്‍ലൈനായി അപേക്ഷിക്കണം.
www.aiimskalyani.edu.in
ജോധ്പുർ: 105
രാജസ്ഥാൻ ജോധ്പുരിലെ എയിംസിൽ 105 നോണ്‍ ഫാക്കൽറ്റി ഒഴിവ്. ഓണ്‍ലൈനായി അപേക്ഷിക്കണം.
www.aiimsjodhpur.edu.in
ഭട്ടിൻഡ: 89
പഞ്ചാബ് ഭട്ടിൻഡയിലെ എയിംസിൽ 89 ഫാക്കൽറ്റി (ഗ്രൂപ്പ് എ) ഒഴിവ്. നേരിട്ടുള്ള നിയമനം. ഒക്ടോബർ ആറു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. തസ്തികകൾ: പ്രഫസർ (23), അഡീഷനൽ പ്രഫസർ (9), അസോസിയേറ്റ് പ്രഫസർ (25), അസിസ്റ്റന്റ് പ്രഫസർ (32 ഒഴിവ്); യോഗ്യത: എംഡി/എഎസ്/ഡിഎം/എംസിഎച്ച് പിഎച്ച്ഡി. പ്രവൃത്തി പരിചയവും വേണം.
www.aiimsbathinda.edu.in
ഗൊരഖ്പുർ: 137
ഉത്തർപ്രദേശ് ഗൊരഖ്പുരിലെ എയിംസിൽ 137 സീനിയർ റെസിഡന്റ് (നോണ്‍ അക്കാദമിക്) ഒഴിവ്. ഒക്ടോബർ 10 വരെ അപേക്ഷിക്കാം. യോഗ്യത: എംഡി/എ.എസ്/ഡിഎൻബി/എംഡിഎസ്/ഡിഎം/എംസിഎച്ച്/പിഎച്ച്ഡി. പ്രായം: 45.
www.aiimsgorakhpur.edu.in
റായ്പുർ: 98
ഛത്തിസ്ഗഡ് റായ്പൂരിലെ എയിംസിൽ 98 സീനിയർ റെസിഡന്റു (നോണ്‍ അക്കാദമിക്) ഒഴിവ്. സെപ്റ്റംബർ 29 വരെ അപേക്ഷിക്കാം. യോഗ്യത: എംഡി/എഎസ്/ഡിഎൻബി/ഡിപ്ലോമ/എംഡിഎസ്; പ്രായം: 45. ശന്പളം: 67,700.
www.aiimsraipur.edu.in
പാറ്റ്ന: 93
ബിഹാർ പാറ്റ്നയിലെ എയിംസിൽ 93 ഫാക്കൽറ്റി ഒഴിവ്. നേരിട്ടുള്ള നിയമനം. യോഗ്യത: എംഡി/എഎസ്/എംസിഎച്ച്/ഡിഎം ഡോക്ടറൽ ബിരുദം. പ്രവൃത്തി പരിചയവും വേണം.
www.aiimspatna.edu.in
രാജ്കോട്ട്: 73
രാജ്കോട്ടിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 73 സീനിയർ റെസിഡന്റ് (നോണ്‍ അക്കാദമിക്) ഒഴിവ്. ഒക്ടോബർ മൂന്നുവരെ അപേക്ഷിക്കാം. യോഗ്യത: എംബിബിഎസ്/ബിഡിഎസ്/എംഎസ് സി/എംഡി/എംഎസ്/ എംഡിഎസ്/ഡിഎം എംസിഎച്ച്/ഡിഎൻബി/പിഎച്ച്ഡി. പ്രായപരിധി: 45. www.aiimsrajkot.edu.in