കണ്ണൂർ തലശേരിയിലെ മലബാർ കാൻസർ സെന്റർ പത്ത് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് സയൻസസ് ആൻഡ് റിസേർച്ചിൽ പരമാവധി മൂന്നു വർഷത്തേക്കാണ് നിയമനം.
റെസിഡന്റ് സ്റ്റാഫ് നഴ്സ് (സ്റ്റൈപൻഡറി ട്രെയിനി) : അഞ്ച് ഒഴിവ്.
യോഗ്യത: ബിഎസ്സി നഴ്സിംഗ്/ജിഎൻഎം/ പോസ്റ്റ് ബേസിക് ഡിപ്ലോമ (ഓങ്കോളജി കൗണ്‍സിൽ).
പ്രായം: 30 വയസ്.
ശന്പളം: 20,000 രൂപ.
സ്റ്റാഫ് നഴ്സ് : ഒന്ന്
യോഗ്യത: ജിഎൻഎം. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. കേരള നഴ്സിംഗ് കൗണ്‍സിൽ/ ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിൽ രജിസ്ടേഷൻ അല്ലെങ്കിൽ ബിഎസ്സി നഴ്സിംഗും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും. കേരള നഴ്സിംഗ് കൗണ്‍സിൽ/ ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിൽ രജിസ്ട്രേഷൻ. പ്രായം: 36 വയസ്.
ശന്പളം: 25,700 രൂപ.
ടെക്നീഷ്യൻ ക്ലിനിക്കൽ ലാബ്) : ഒന്ന്
യോഗ്യത: ബിഎസ്സി (എംഎൽടി). മൂന്നു വർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 36 വയസ്.
ശന്പളം: 23,300 രൂപ.
അസിസ്റ്റന്റ് പ്രഫസർ (മെഡിക്കൽ/ സർജിക്കൽ നഴ്സിംഗ്) : ഒന്ന്
യോഗ്യത: എംഎസ്സി നഴ്സിംഗ്. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 36 വയസ്.
ശന്പളം: 55,000 രൂപ.
അസിസ്റ്റന്റ് പ്രഫസർ (ഒബ്സ്ട്രിറ്റ്ക്സ്/ ഗൈനക്കോളജി നഴ്സിംഗ്) : ഒന്ന്.
യോഗ്യത: എംഎസ്സി, നഴ്സിംഗ്. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 36 വയസ്.
ശന്പളം: 55,000 രൂപ.
പ്രഫസർ : ഒന്ന്
യോഗ്യത: നഴ്സിംഗിൽ മാസ്റ്റർ ബിരുദം. 12 വർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 50 വയസ്.
ശന്പളം: 65,000 രൂപ.
അപേക്ഷ: www.mcc.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. 250 രൂപയാണ് അപേക്ഷാ ഫീസ്. എസ്സി/എസ്ടി വിഭാഗക്കാർക്ക് 50 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 20.